തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇത്തവണയും കുട്ടികൾക്ക് വിളമ്പുക വെജിറ്റേറിയൻ ഭക്ഷണം. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി തീരുമാനം അറിയിച്ചത്. ഈ വർഷം മുതൽ നോൺവെജ് ഭക്ഷണവും കലോത്സവത്തിൽ ഉണ്ടാകുമെന്നായിരുന്നു മുൻ നിലപാട്. കലോത്സവ റിപ്പോർട്ടിംഗിൽ ഇക്കുറി ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നുണ്ട്. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് കലോത്സവത്തിൽ പ്രത്യേക പാസ് നൽകും. കലോത്സവ വേദികളിൽ നവമാധ്യമങ്ങളെ നിയന്ത്രിക്കും. മാധ്യമപ്രവർത്തകർക്ക് ഗ്രീൻ റൂമിൽ പ്രവേശനം ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. മന്ത്രി പങ്കെടുത്ത സംഘാടക സമിതി യോഗത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.