Thursday, July 3, 2025 1:55 am

നിലമ്പൂരിൽ സിപിഎം വോട്ടുകൾ പി.വി അൻവർ പിടിച്ചുവെന്ന് സമ്മതിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിലമ്പൂരിൽ സിപിഎം വോട്ടുകൾ പി.വി അൻവർ പിടിച്ചുവെന്ന് സമ്മതിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തിരുത്തേണ്ടത് തിരുത്തി മുന്നോട്ടു പോകുമെന്നും തനിക്കെതിരെ വിമർശനം ഉയർന്നു എന്നത് വ്യാജ വാർത്തയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. വ്യാജ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ആർഎസ്എസ് പരാമർശവുമായി ബന്ധപ്പെട്ട തന്റെ വാക്കുകൾ തെരഞ്ഞെടുപ്പിൽ വോട്ട് കുറച്ചിട്ടില്ല എന്നാണ് എം.വി ഗോവിന്ദന്റെ വാദം. തനിക്കെതിരെ വിമർശനം ഉയർന്നുവെന്ന വാർത്തകളെയും സിപിഎം സംസ്ഥാന സെക്രട്ടറി തള്ളിക്കളഞ്ഞു.

ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും വർഗീയശക്തികളുമായി കൂട്ടുകൂടിയിട്ടും യുഡിഎഫിന് വോട്ട് കുറഞ്ഞുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ടെന്നാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഓർമ്മിപ്പിക്കുന്നത്. ഒരു ഭരണ വിരുദ്ധ വികാരവും ഉണ്ടായിട്ടില്ല. സംഘടനാ ദൗർബല്യങ്ങൾ പരിശോധിക്കണം, തിരുത്തണം. കോൺഗ്രസിന് ബിജെപിയുടേയും എസ്ഡിപിഐയുടേയും വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചു. മാതാരാഷ്ട്ര വാദികളുമായുള്ള ലീഗ് കോൺഗ്രസ് കൂട്ടുകെട്ട് സമൂഹത്തിൽ ദൂരവ്യാപകമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ...

0
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ്...

പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു

0
പത്തനംതിട്ട : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍,...

ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു

0
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍...

മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു

0
ഹരിപ്പാട്: മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു....