കൊച്ചി : സംസ്ഥാന തലത്തിൽ വിദ്യാർഥികൾക്കുള്ള ശിഷ്യ ശ്രേഷ്ഠ അവാർഡിന് അപേക്ഷ ക്ഷണിച്ചു . ഹൈസ്കൂൾ, ഹയർസെക്കന്ററി, കോളേജ് തലത്തിലുള്ള മികച്ച മാതൃകാ സോഷ്യൽ വർക്കറായിട്ടുള്ള വിദ്യാർത്ഥികൾക്കാണ് ഈ അവാർഡ് നൽകുന്നത്. പുരസ്കാരത്തിന് അർഹരായ വിദ്യാർത്ഥിയുടെ പേര് പി.ടി.എ കൾക്കും സന്നദ്ധ സംഘടനകൾക്കും ഏതെങ്കിലും അവാർഡ് നേടിയ സാമൂഹ്യ പ്രവർത്തകർക്കും ശുപാർശ ചെയ്യാം. 2025 ഫെബ്രുവരി മാസത്തിൽ നടക്കുന്ന ചടങ്ങിൽ വിജയികളെ സർട്ടിഫിക്കറ്റും മെമന്റോയും ട്രോഫിയും ക്വാഷ് അവാർഡും നൽകി പൊന്നാടയണിയിച്ച് ആദരിക്കും. മുൻ പാഠപുസ്തക നിർമ്മാണ സമിതി അംഗവും റിട്ടയർ ചെയ്ത അധ്യാപകനും വിദ്യാഭ്യാസ-സാമൂഹ്യ-പരിസ്ഥിതി പ്രവർത്തകനുമായ കെ.ജി.റെജി (മണി മാഷ്) ആണ് ഈ ശിഷ്യശ്രേഷ്ട അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.
അപേക്ഷ പുരിപ്പിച്ച് സ്ഥാപന മേധാവിയുടേയും ഏതെങ്കിലും അവാർഡ് നേടിയ സാമൂഹ്യ പ്രവർത്തന്റെയും സാക്ഷ്യ പത്രത്തോടൊപ്പം നൽകണം. ചെയ്തിട്ടുള്ള പ്രവർത്തതങ്ങളുടെ രേഖകൾ (ഉദാ: നോട്ടീസ്, പത്രവാർത്ത കട്ടിംഗുകൾ, ചാനൽ ക്ലിപ്പുകൾ, പെൻഡ്രൈവുകൾ തുടങ്ങിയവ) ഒരു ഫയലാക്കി തരികയും വേണം.
നേരത്തെ ശിഷ്യ ശ്രേഷ്ഠ പുരസ്കാരം ലഭിച്ച കുട്ടികൾ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും 9048685287 എന്ന നമ്പറിൽ ബന്ധപ്പെടണം. പൂരിപ്പിച്ച അപേക്ഷ കെ.ജി.റെജി, ചീഫ് കോ-ഓർഡിനേറ്റർ , സംസ്ഥാന ശിഷ്യ ശ്രേഷ്o പുരസ്കാരം, നളന്ദ, ഇടപ്പരിയാരം പി.ഒ.689643, ഇലന്തൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ 2024 ഡിസംബർ 31 ന് മുൻപ് ലഭിച്ചിരിക്കണം.