Wednesday, July 2, 2025 12:27 am

സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്കാരങ്ങൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്കാരം 25ന് ഞായറാഴ്ച കോഴിക്കോട് വേങ്ങേരി മാർക്കറ്റ് ഹാളിൽ വെച്ച് വിതരണം ചെയ്തു. എം.കെ.രാഘവൻ എം.പി.പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തു. ഭാവിതലമുറ സിന്തറ്റിക് ഡ്രഗ്‌സിന്റെ അടിമകളായി നശിക്കുന്നത് തടയാൻ കഴിയണം എന്ന് എം.കെ.രാഘവൻ എം.പി. പ്രസ്താവിച്ചു. മൊബൈലിലും റ്റി.വി.യിലും ജീവിച്ച് അരാജകവാദികളായി അവരവരുടെ കാര്യങ്ങൾ മാത്രം നോക്കി കരുതലോട് സ്നേഹിക്കുന്നവരെ തിരിച്ചറിയാത്തവരായി കൗമാരക്കാർ മാറുന്നത് ഗൗരവമായി കാണണം എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ കരിക്കുലം പരിഷ്കരിച്ച് അപകടകരമായ തൊഴിൽ-സാംസ്കാരിക മാറ്റം തടയണം എന്നും എം.പി.പറഞ്ഞു.
മാസ്റ്റേഴ്സ് ഫൗണ്ടേഷൻ പ്രസിഡൻറ് കെ ജി റെജി അധ്യക്ഷത വഹിച്ചു.

നിറവ് ബനാന ബാങ്ക് ചെയർമാൻ എ പി സത്യൻ, നേതാജി ലൈബ്രറി വൈസ് പ്രസിഡൻറ് എൻ.കെ അനിൽകുമാ‌ർ, പ്രൊഫ. ശോഭീന്ദ്രൻ ട്രസ്റ്റ് ഡയറക്ടർ ഡോ. ദീപേഷ് കരിമ്പുകര ലിറ്റിൽ കിംഗ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ നൈജിൻ മെൻറോസാ, ഗുരുധർമ്മ പ്രചരണ സഭ കേന്ദ്രകമ്മിറ്റി മെമ്പർ പി.പി.രാമനാഥൻ, സംഘാടക സമിതി കോ-ഓർഡിനേറ്റർ ദീപക് കെ.പി. എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി. എൽ.പി.വിഭാഗം സംസ്ഥാന ശിഷ്യ ശ്രേഷ്ഠ ദേവിക കെ.പി., ഹൈസ്കൂൾ വിഭാഗം ശിഷ്യ ശ്രേഷ്ഠ ധനലക്ഷ്മി സി, ഹയർ സെക്കൻററി വിഭാഗം സംസ്ഥാന ശിഷ്യ ശ്രേഷ്ഠ ജൊവാന ജുവൽ എം, കോളേജ് വിഭാഗം സംസ്ഥാന ശിഷ്യ ശ്രേഷ്ഠ വിബിൻ ജോൺ എന്നിവർ മറുപടി പ്രസംഗം നടത്തി. നിറവ് ഡയറക്ടർ പി സൂരജ് സ്വാഗതവും സാമൂഹ്യ പ്രവർത്തകൻ അനൂപ് അർജുൻ നന്ദിയും പറഞ്ഞു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരും പഠനത്തോടൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്ന സന്നദ്ധ പ്രവർത്തകരായ സ്കൂൾ – കോളേജ് വിദ്യാർഥികൾക്ക് നൽകുന്ന പുരസ്കാരമാണ് ശിഷ്യ ശ്രേഷ്ഠ പുരസ്കാരം. പഠനത്തോടൊപ്പം നല്ല സാമൂഹ്യ പ്രതിബദ്ധതയുള്ള സന്നദ്ധ പ്രവർത്തകാരായ സ്കൂൾ-കോളജ് വിദ്യാർത്ഥികൾക്കുള്ള മാസ്റ്റേഴ്സ് ഫൗണ്ടേഷന്റെ നാലാമത് സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡുകളാണ് വിതരണം ചെയ്തത്.

അവാർഡുകൾ ഏറ്റുവാങ്ങിയ വിജയികൾ:
കോളജ് വിഭാഗം: വിബിൻ ജോൺ -(വയനാട്, അമ്പലവയൽ, സുൽത്താൻ ബത്തേരി ഡൗ ബോസ് കോളജിലെ എം.എസ്സ്.ഡബ്ലിയു പി.ജി.വിദ്യാർത്ഥി).

ഹയർ സെക്കൻററി വിഭാഗം:
കുമാരി ജൊവാന ജുവൽ എം.(വയനാട് ഒണ്ടയങ്ങാടി, മാനന്തവാടി ഗവ:വി.എച്ച്.എസ്.എസ്.ലെ +2 വിദ്യാർത്ഥിനിയും സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമാണ്).
എച്ച്.എസ്.വിഭാഗം:
കുമാരി ധന ലക്ഷ്മി സി.
(കാസർകോട് ചെറുത്തൂർ കുട്ടമത്ത് ജി.എച്ച്.എസ്.എസ്.ലെ എസ്.എസ്.എൽ.സി.വിദ്യാർത്ഥിനി,നടിയും,എഴുത്തുകാരിയുമാണ്.)
എൽ.പി.വിഭാഗത്തിൽ:
കുമാരി ദേവിക കെ.പി.
(കോഴിക്കോട് വേങ്ങേരി മാലപ്പറമ്പ ലിറ്റിൽ കിംഗ്സ് ആഗ്ലോ ഇൻഡ്യൻ സ്കൂളിലെ മാതൃകാ പരിസ്ഥിതി പ്രവർത്തകയായ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി)
എന്നിവരാണ് 2025 ലെ സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.
എൽ.പി. വിഭാഗത്തിൽ ആദ്യമായാണ് ശിഷ്യ ശ്രേഷ്ഠ അവാർഡ് നൽകുന്നത്. മൂന്നാം ക്ലാസ്സുകാരി ദേവിക കെ.പി.ആണ് സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനി. രാഷ്ട്രീയ-സാമൂഹ്യ -സമുദായ-ഔദ്യോഗിക മേഖലകളിൽ മാതൃക സാമൂഹ്യ പ്രവർത്തകരെ വളർത്തിക്കൊണ്ടുവരുക എന്നതാണ് സംസ്ഥാന ശിഷ്യ ശേഷ്ഠ പുരസ്കാര വിതരണത്തിന്റെ മുഖ്യ ലക്ഷ്യം. പ്രശസ്തി പത്രവും മെമൻറോയും ട്രോഫിയും കാഷ് അവാർഡും നൽകി പൊന്നാട അണിയിച്ച് വിജയികളെ അനുമോദിച്ചു. 2026 ലെ സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡിന്റെ അപേക്ഷക്കും വിവരങ്ങൾക്കും 9048685287 എന്ന നമ്പറിൽ ബന്ധപ്പെടുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് യോഗം ചേര്‍ന്നു

0
പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025...

ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12ന്

0
പത്തനംതിട്ട : ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...