Saturday, May 10, 2025 10:08 am

വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ അള്‍ത്താര ഉപയോഗിക്കരുത് ; പാലാ ബിഷപ്പിനെതിരേ മാര്‍ കൂറിലോസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരളത്തിൽ ലൗജിഹാദും നാർക്കോട്ടിക് ജിഹാദും സജീവമാണെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കള്ളറങ്ങാട്ടിന്റെ പ്രസ്താവനയ്ക്കെതിരേ യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുവാൻ അൾത്താര ഉപയോഗിക്കരുതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സുവിശേഷം സ്നേഹത്തിന്റെതാണ് വിദ്വേഷത്തിന്റേതല്ല. അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കംകൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണം അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ അഭിനന്ദിച്ചുകൊണ്ട് മറ്റൊരു കുറിപ്പും ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാർക്കോട്ടിക് പ്രശ്നത്തിന് ഒരു മതത്തിന്റെയും നിറം കൊടുക്കരുതെന്നും അതിന്റെ നിറം സാമൂഹ്യവിരുദ്ധതയുടേതാണെന്നുമുള്ള പിണറായിയുടെ നിലപാടിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടുള്ളതാണ് ഈ കുറിപ്പ്.

ആയുധം കൊണ്ട് കീഴടക്കാൻ കഴിയാത്തിടത്ത് ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും പോലുള്ളവ സജീവമാണെന്നും കേരളത്തിൽ ഇതിനായി പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നുമായിരുന്നു പാലാ ബിഷപ്പ് മാർ ജോസഫ് കള്ളറങ്ങാട്ടിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. കത്തോലിക്ക കുടുംബങ്ങൾ ഇത്തരം സംഘങ്ങളെ കരുതിയിരിക്കണമെന്നും ബിഷപ്പ് പറഞ്ഞിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മേലുകര പള്ളിയോടത്തിന്റെ പുനരുദ്ധാരണ പണികൾ പുരോഗമിക്കുന്നു

0
കോഴഞ്ചേരി : മേലുകര പള്ളിയോടത്തിന്റെ പുനരുദ്ധാരണ പണികൾ പുരോഗമിക്കുന്നു. മേലുകര...

ഏഴംകുളം വെള്ളപ്പാറ മുരുപ്പിൽ കുടിവെള്ളം വിതരണം ചെയ്യാതെ വാട്ടര്‍ അതോറിറ്റി ; പ്രത്യക്ഷ സമരത്തിനൊരുങ്ങി...

0
ഏഴംകുളം : ഏഴംകുളം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ വെള്ളപ്പാറ മുരുപ്പിൽ...

ഇന്ത്യയുമായി ചർച്ച നടത്തിയെന്ന പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയെ തള്ളി പാക് സൈനിക വക്താവ്

0
ദില്ലി : ഇന്ത്യയുമായി ചർച്ച നടത്തിയെന്ന പാക് വിദേശകാര്യ മന്ത്രി ഇഷഖ്...

നിപ രോഗിയുടെ നില ഗുരുതരം ; മോണോക്ലോണല്‍ ആന്റിബോഡി നല്‍കിത്തുടങ്ങി

0
മലപ്പുറം : നിപ സ്ഥിരീകരിച്ചു സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വളാഞ്ചേരി സ്വദേശിക്ക്...