കോട്ടയം : ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ മന്ത്രി സജി ചെറിയാനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. മതസൗഹാർദ്ദം തകർക്കാനും കലാപം സൃഷ്ടിക്കാനും മന്ത്രി ശ്രമിച്ചെന്ന് കാട്ടി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാണ് പരാതി നൽകിയത്. പാമ്പാടിയിലെ നവകേരള സദസിൽ മന്ത്രി നടത്തിയ പ്രസ്തവനയ്‍ക്കെതിരെയാണ് പരാതി. ശബരിമല വിഷയം രാഷ്ട്രീയ പ്രേരിതമാണെന്ന് ശബരിമല മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി പറഞ്ഞെന്നായിരുന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവന. നവകേരളസഭ കോട്ടയത്ത് എത്തിയപ്പോൾ തൊട്ടടുത്തുള്ള ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി ശ്രദ്ധതിരിക്കാൻ ശ്രമം നടത്തുകയാണെന്ന് ശങ്കരൻ നമ്പൂതിരി തന്നോട് പറഞ്ഞെന്നും ഇത് അന്വേഷിക്കണമെന്നുമായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. പാമ്പാടിയിൽ നവകേരള സദസിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്തവന.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.