പത്തനംതിട്ട : കല്ലറക്കടവ് -പാമ്പൂരിപ്പാറ റോഡിനിരൂവശത്തും താമസിക്കുന്ന കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ നടപടിയായി. കഴിഞ്ഞ കുറെ നാളുകളായി വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ലഭ്യത കുറുവുകാരണം ബുദ്ധിമുട്ടുകയായിരുന്നു ഇവിടുത്തുകാർ. വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച പൈപ്പ് ലൈനുകൾ ഇടയ്ക്ക് പൊട്ടുന്നതും ഇതിൽ കൂടി ആവശ്യത്തിന് വെള്ളം എത്താത്തതുമൊക്കെയായിരുന്നു ഇതിന്റെ കാരണങ്ങൾ. ഇവിടെയുള്ള കുടുംബങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി കൗൺസിലർമാരായ അഡ്വ. എ സുരേഷ് കുമാർ ഷീന രാജേഷ് എന്നിവർ നഗരസഭ ചെയർമാന് നിവേദനം നൽകിയതിനെ തുടർന്നാണ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പൈപ്പ് ലൈനുകൾ ഇവിടെ ഇടുവാൻ നടപടിയായത്. ഇന്നലെ ഉദ്യോഗസ്ഥരും കോൺട്രാക്ടറും എത്തി സ്ഥല- ദൂര പരിശോധനകളും നടത്തി. പൈപ്പ് ലൈനുകൾ അടുത്ത തിങ്കളാഴ്ച മുതൽ ഇട്ടു തുടങ്ങും. ഏകദേശം 6 ദിവസങ്ങൾ വേണ്ടിവരും പണികൾ പൂർത്തിയാകുവാൻ. ഈ ദിവസങ്ങളിൽ വെള്ളം ലഭിക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടുണ്ടാകും. വാഹന ഗതാഗതത്തിനും തടസ്സം വരാനും സാധ്യത ഉണ്ട്. പണികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് നാട്ടുകാരുടെ സഹകരണം ഉണ്ടാകണമെന്ന് കൗൺസിൽ അംഗങ്ങൾ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക