മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിലെ തകർന്ന റോഡുകൾ നന്നാക്കുന്നതിന് നിലവിലുള്ള കരാറുകാരനെ മാറ്റി അടിയന്തിരമായി റോഡ് പണി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. റോഡ് നന്നാക്കണമെന്ന് ജനപ്രതിനിധികൾ താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഈ ആവശ്യം ഉന്നയിച്ച് ആനിക്കാട് ജകീയ സമിതി താലൂക്ക് വികസനസമിതിയോഗം നടന്ന മിനി സിവിൽ സ്റ്റേഷനുമുന്നിൽ പ്രതിഷേധ സമരവും നടത്തിയിരുന്നു.
മല്ലപ്പള്ളി സി.എം.എസ് ഹൈസ്കൂളിനു സമിപമുള്ള ചേർത്തോട് കലുങ്കിനോട് ചേർന്നുള്ള റോഡ് നന്നാക്കണമെന്നും മലമ്പാറ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് ലൈനുകൾ സ്ഥിരമായി പൊട്ടുന്നതുമൂലം സ്ഥലവാസികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ഇത് അടിയന്തിരമായി പരിഹരിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. മല്ലപ്പള്ളി – ചെറുകോൽപ്പുഴ റോഡിനായി 75 വർഷങ്ങൾക്ക് മുൻപ് സർക്കാർ പൊന്നും വിലക്ക് ഭൂമി ഏറ്റെടുത്തിട്ടുള്ളതായും എന്നാൽ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് റോഡിന്റെ വീതി സംബന്ധിച്ച് വ്യക്തമായ ധാരണയില്ലെന്നും ഇതുമൂലം റോഡിന്റെ വശങ്ങളിൽ അനധികൃത കൈയേറ്റങ്ങൾ ഉണ്ടാകുന്നതായും യോഗത്തിൽ പരാതി ഉയർന്നതിനാൽ റവന്യൂരേഖകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ യോഗത്തിൽ അറിയിച്ചു.
ചെങ്ങന്നൂർ – ഓതറ – മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി. ബസ് സർവ്വിസ് പുനരാരംഭിക്കണമെന്നും കൊട്ടിയമ്പലം ജംഗ്ഷനിലെ ട്രാൻസ്ഫോർമർ റോഡിലേക്ക് ഇറങ്ങി അപകട ഭീഷണിയായത് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. മിനി സിവിൽ സ്റ്റേഷനിൽ എത്തുന്നവരുടെ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിന് സൗകര്യം ഒരുക്കണമെന്നും തെരുവ് നായകളുടെ ശല്യം രൂക്ഷമായതിനാൽ നായകൾക്ക് വാക്സിനേഷാൻ നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും യോഗത്തെ അറിയിച്ചു. മണിമലയാറ്റിൽ സ്ഥിരമായി അപകടം നടക്കുന്ന കടവുകളിൽ അപകട സൂചന മ്പോർഡുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മേജർ ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.
അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളും സ്ഥാപനങ്ങളും പഞ്ചായത്ത് വകുപ്പുമായി ചേർന്ന് സംയുക്തപരിശോധനകൾ നടത്തി തൊഴിലാളികളെ അതിഥി പോർട്ടലിൽ അധാർ കാർഡ് മുഖേന രജിസ്റ്റർ ചെയ്യുന്നതിനും ലഹരി ഉപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ചും നിർദേശം നൽകിയിട്ടുള്ളതായും അസിസ്റ്റന്റ് ലേബർ ഓഫിസർ യോഗത്തിൽ അറിയിച്ചു. ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ലിൻസി മോൾ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തഹസിൽദാർ പി.ഡി.മനോഹരൻ, കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി.സാം, മല്ലപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായ റെജി പണിക്ക മുറി, ജോളി ജോൺ, റെജി ചാക്കോ, രാഷ്ട്രിയപാർട്ടി പ്രതിനിധികളായ ഹബീബ് റാവുത്തർ, പി.റ്റി.എബ്രഹാം, ഷെറി തോമസ്, എം.എം റെജി, ബിനു വർഗിസ്, കെ.എം.എം സലിം, ജയിംസ് വർഗിസ്, മുരളിധരൻ നായർ, ബെന്നി പാറേൽ, സദാശിവൻ, വി.എസ്.സോമൻ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.