ലോകത്ത് കോടികണക്കിന് ആളുകളാണ് ദിനം പ്രതി ഭക്ഷണം ലഭിക്കാതെ തള്ളിനീക്കുന്നത്. പോഷക സമൃദ്ധമായ ആഹാരം ലഭിക്കാത്തവരുടെ എണ്ണം ഇതിൽ അധികവുമാണ്. മാത്രമല്ല 82.8 കോടി ആളുകളാകട്ടെ ഓരോ രാത്രിയും ഭക്ഷണമില്ലാതെയാണ് തള്ളിനീക്കുന്നത്. ഇത് വികസ്വര രാജ്യങ്ങളുടെ മാത്രം കാര്യമല്ല. വികസിത രാജ്യങ്ങളിലും ഇത്തരത്തിൽ ഭക്ഷണം കിട്ടാതെ ദിവസങ്ങൾ തള്ളി നീക്കുന്നവരുണ്ട്. അതായത് ഭക്ഷണ ദൗർലഭ്യം ലോകത്ത് എല്ലായിടത്തുമുണ്ട്. വികസിത രാജ്യങ്ങളിൽ പോലും ഭക്ഷണം ലഭിക്കാത്തവർ ഉണ്ടെങ്കിൽ ദാരിദ്ര രാജ്യങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാൻ കഴിയുന്നതെ ഉള്ളൂ. ആഫ്രിക്ക പോലുള്ള രാജ്യങ്ങളിലാവട്ടെ സ്ഥിതി അതീവ ഗുരുതരവുമാണ്. എല്ലാത്തിലുമുപരി ലോകത്ത് തന്നെ ലക്ഷകണക്കിന് ആളുകളാണ് പട്ടിണി മൂലം മരിക്കുന്നതും.
ലോകത്തുള്ള ഭക്ഷണത്തിൽ മൂന്നിലൊന്നു ശതമാനമാണ് പാഴാക്കി കളയുന്നത്. ഭക്ഷണം പാഴാക്കുന്നത് ഭക്ഷ്യക്ഷാമത്തിലേക്ക് നയിക്കുന്നതിന് പുറമേ വലിയ സാമ്പത്തിക നഷ്ടവും നമ്മുടെ ഭൂമിക്കും വലിയ വെല്ലുവിളിയുമാണ്. വർധിച്ചു കൊണ്ടിരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ മാലിന്യം മാനുഷിക പ്രശ്നങ്ങൾ മാത്രമല്ല പരിസ്ഥിതിക പ്രശ്നങ്ങൾ കൂടി വരുത്തി വെയ്ക്കുന്നു. അതായത് മാലിന്യക്കൂമ്പാരങ്ങളിൽ അവശേഷിക്കുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ വലിയ അളവിൽ മീഥെയ്ൻ ഉത്പാദിപ്പിക്കുന്നു. ഒരു അർത്ഥത്തിൽ പറഞ്ഞാൽ കാർബൺ ഡൈയോക്സൈഡിനെക്കാളും ശക്തമായ ഹരിതഗൃഹ വാതകമാണത്. മാത്രമല്ല ഭക്ഷണം വലിച്ചെറിയുമ്പോൾ അതിനായി ഉപയോഗിക്കുന്ന വസ്തുക്കളും ഊർജവും പാഴാക്കുന്നുമുണ്ട്.
ഏകദേശം 13 കോടി ടൺ ഭക്ഷണമാണ് പാഴായിപ്പോകുന്നത്. ഇത്തരത്തിൽ പാഴാക്കി കളയുന്ന ഭക്ഷ്യ വസ്തുക്കൾ ഉപയോഗിച്ച് നിരവധി ആളുകളുടെ പട്ടിണി മാറ്റാൻ സാധിക്കും. എന്നുവെച്ചാൽ ആഗോളതലത്തിൽ നഷ്ടപ്പെടുകയോ പാഴാക്കുന്നതോ ആയ ഭക്ഷണത്തിന്റെ നാലിലൊന്ന് മാത്രം ലാഭിക്കാൻ കഴിഞ്ഞാൽ പോലും ലോകത്തിലെ 80 കോടിയോളം പട്ടിണി അനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷണം നൽകാൻ ഇത് മതിയാകും. ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം മുതൽ പാകം ചെയ്തു കഴിയുന്നതും അത് കഴിച്ചു കഴിയുന്നതും വരെ ഓരോ ഘട്ടത്തിലും ഭക്ഷണം പാഴാക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
പഴങ്ങളും പച്ചക്കറികളും മറ്റുമാണ് പാഴാകുന്നവയിൽ അധികവും. മാത്രമല്ല ഇതുവഴി വരും വർഷങ്ങളിൽ ഉയർന്നുവരുന്ന ജനസംഖ്യക്ക് ആവശ്യത്തിന് ഭക്ഷണം നൽകാൻ സാധിക്കാതെ വരുന്നു. ഭക്ഷണം നമ്മുടെ പാത്രത്തിൽ എത്താൻ എത്രമാത്രം അധ്വാനം ഓരോ ഘട്ടത്തിലും ആവശ്യമാണ് എന്ന് ചിന്തിച്ചാൽ ഒരു പരിധി വരെ ഭക്ഷണം പാഴാകുന്നത് അവസാനിപ്പിക്കാൻ സാധിക്കും. ആവശ്യത്തിന് അനുസരിച്ചു ഭക്ഷണം ഉത്പാദിപ്പിക്കുകയും പാകം ചെയ്യുകയും ചെയ്‌താൽ നല്ലൊരു ശതമാനവും നമുക്ക് പാഴായി പോകാതെ സംരക്ഷിക്കാൻ സാധിക്കും. ഭക്ഷണം പുനരുപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ അത് കമ്പോസ്റ്റാക്കി മാറ്റാവുന്നതാണ്. ഹോം കമ്പോസ്റ്റിംഗ് രീതികൾ വ്യാപകമാക്കുന്നതിലൂടെ വീടുകളിൽ പാഴായിപ്പോകുന്ന ഭക്ഷണം മാലിന്യക്കൂമ്പാരത്തിൽ എത്താതിരിക്കാൻ സഹായിക്കും. ഇവക്ക് ഡിമാൻഡും ഏറെയാണ്. ബയോഗ്യാസ് ഉപയോഗിച്ച് പാചകവാതകവും ഉണ്ടാക്കാൻ സാധിക്കും. ഇത്തരത്തിൽ നിരവധിയായ മാർഗങ്ങൾ സ്വീകരിക്കുന്നത് വഴി മാലിന്യമുക്തമെന്ന ആശയവും വിജയകരമായി നടപ്പിലാക്കാനാവും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033