Wednesday, May 14, 2025 5:31 pm

പുകവലി നിർത്തണോ? പരിഹാരമുണ്ട് ; ആപ്പുകൾ പരിചയപ്പെടുത്തി ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ജെനീവ : പുകയില ആസക്തിയിൽ നിന്ന് മോചനം വേണമെന്ന ആഗ്രഹമുണ്ടോ? വഴിയുണ്ട്. ഇതിന് സഹായിക്കുന്ന ചില ആപ്പുകൾ കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന തന്നെ നിർദേശിച്ചിരുന്നു. ഡബ്ല്യു എച്ച് ഒ ക്വിറ്റ് ടൊബാക്കോ ആപ്പ്, ക്വിറ്റ് നൗ: ക്വിറ്റ് സ്‌മോക്കിങ് ഫോർ ഗുഡ്, പ്ലീഗോ (ക്വിറ്റ് ജീനിയസ്) തുടങ്ങിയ ആപ്പുകളാണ് ഇത്. ഇവ ആൻഡ്രോയിഡും ഐഫോണിലും ലഭ്യമാണ്. പുകവലിയിൽ നിന്നും സ്‌മോക്ക്‌ലെസ്സ് ടൊബാക്കോയിൽ നിന്നും രക്ഷ നേടാനായി ആളുകളെ പിന്തുണക്കുന്നതിന് ഡബ്ല്യുഎച്ച്ഒ അവതരിപ്പിച്ച ആപ്പാണ് ഡബ്ല്യു എച്ച് ഒ ക്വിറ്റ് ടൊബാക്കോ ആപ്പ്. പുകവലി നിർത്തിയതിന്റെ പുരോഗതി നിരീക്ഷിക്കാനും അതിനോടുള്ള ആസക്തി നിയന്ത്രിക്കാനുമുള്ള ഉപകരണങ്ങളെ ഇത് പരിചയപ്പെടുത്തുന്നു. ആരോഗ്യ പുരോഗതി കണക്കാക്കുന്ന ട്രാക്കർ, ചെലവ് ലാഭിക്കൽ കാൽക്കുലേറ്റർ, വ്യക്തിഗത ഉപേക്ഷിക്കൽ പദ്ധതി, മോട്ടിവേഷൻ ജേർണൽ തുടങ്ങിയവയാണ് ഈ ആപ്പിന്റെ സവിശേഷതകൾ. പുകവലി ഉപേക്ഷിക്കാൻ വ്യക്തികളെ സഹായിക്കുന്നതിന് വേണ്ടി രൂപപ്പെടുത്തിയ മെച്ചപ്പെട്ട ആപ്പാണ് ക്വിറ്റ് നൗ: ക്വിറ്റ് സ്‌മോക്കിങ് ഫോർ ഗുഡ്. പുകവലിക്കാത്ത ദിവസങ്ങളും ലാഭിച്ച പണവും തുടർന്നുള്ള ആരോഗ്യ പുരോഗതിയും ഈ ആപ്പ് വിലയിരുത്തും.

വിദഗ്ദരുടെ ഉപദേശവും ഈ ആപ്പ് ലഭ്യമാക്കും. പുകവലിക്കാത്തത് കൊണ്ടുള്ള നേട്ടങ്ങൾ, കമ്മ്യൂണിറ്റി പിന്തുണ, ആരോഗ്യ സൂചകങ്ങൾ, എഫ്എക്യു, ബോട്ട് അസിസ്റ്റൻസ് തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകൾ. പുകയില, മദ്യം, കറുപ്പിൽ നിന്നുണ്ടാക്കുന്ന ലഹരി പദാർത്ഥങ്ങൾ തുടങ്ങിയവയിൽ നിന്നുമുള്ള മോചനത്തിന് സൗജന്യവും രഹസ്യാത്മകവുമായ വെർച്വൽ സപ്പോർട്ട് നൽകുന്ന ആപ്പാണ് പ്ലീഗോ (ക്വിറ്റ് ജീനിയസ്). കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (സിബിടി) ഉപയോഗിച്ച് ഉപയോക്താക്കളെ അവരുടെ ശീലങ്ങൾ വിലയിരുത്തി അവയിൽ മാറ്റം വരുത്താൻ ആപ്പ് സഹായിക്കുന്നു. ആവശ്യമെങ്കിൽ പ്രൊഫഷണൽ പിന്തുണയും ഈ ആപ്പ് നൽകുന്നു. സിബിടി ലൈബ്രറി ആക്‌സസ് ചെയ്യുക, കൗൺസിലർമാർ, കോച്ചുമാർ തുടങ്ങിയവരുടെ വെർച്വൽ സെഷനുകൾ ലഭ്യമാക്കുക, പിന്തുണ, യോഗ, ധ്യാനം മുതലായവയുടെ ക്രമീകരണം, ലക്ഷ്യ ക്രമീകരണം എന്നിവയാണ് ഇതിന്‍റെ ഗുണങ്ങൾ. സിബിടി ഉപയോഗിച്ച് പുകവലിയിൽ നിന്നും മോചനം നേടാനായി ലോകാരോഗ്യ സംഘടന അംഗീകരിച്ച മറ്റൊരു ആപ്പാണ് ക്വിറ്റ്. പുരോഗതി വിലയിരുത്തൽ, ഡയറി, നിക്കോട്ടിൻ ക്രമീകരണം, മോട്ടിവേഷണൽ കാർഡ്‌സ് എന്നിവയാണ് ഈ ആപ്പിന്‍റെ ഗുണങ്ങൾ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്,...

ഞങ്ങളുടെ ലക്ഷ്യം തിരിച്ചു വരവ് മാത്രമാണ് ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസ്‌ ഒറ്റക്കെട്ട്, പുനഃസംഘടന കഴിഞ്ഞതിനു ശേഷം തിരിച്ചു...

വേടന് എതിരായ ജാതീയ അധിക്ഷേപം ; ആർഎസ്എസ് നേതാവിനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ

0
കൊല്ലം: വേടനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ കേസരി മുഖ്യ പത്രാധിപർ എൻ.ആർ.മധുവിനെതിരെ...

തൃശൂര്‍ എരുമപ്പെട്ടി പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച...

0
തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടി പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ...