Sunday, May 4, 2025 8:34 am

കാത്തിരിപ്പിന് വിരാമം ; ആന്‍ഡ്രോയ്ഡ് 15 മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം എത്തി

For full experience, Download our mobile application:
Get it on Google Play

കാത്തിരിപ്പ് അവസാനിപ്പിച്ച് ആന്‍ഡ്രോയ്ഡ് 15 മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം എത്തി. ഗൂഗിള്‍ പിക്സല്‍ ഫോണിലാണ് പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ യൂസർ ഇന്‍റർഫേസും എഐ ഇന്‍റഗ്രേഷനും മുന്‍ റിപ്പോർട്ടുകള്‍ പോലെ സുരക്ഷാ സ്വകാര്യത കെട്ടുറപ്പുമാണ് ആന്‍ഡ്രോയ്ഡ് 15നെ വേറിട്ടതാക്കുന്നത്. മറ്റ് ഫോണിലേക്കും ആന്‍ഡ്രോയ്ഡ് 15 ഉടനെത്തും. പിക്സല്‍ ഫോണുകളിലൂടെ ആന്‍ഡ്രോയ്ഡ് 15 ഒഎസ് ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. പുതിയ യൂസർ ഇന്‍റർഫേസാണ് വന്നിരിക്കുന്ന മാറ്റങ്ങളിലൊന്ന്. പുതിയ ഡിസൈനിനൊപ്പം നാവിഗേഷന്‍ കൂടുതല്‍ അനായാസമാക്കി. പുതിയ കസ്റ്റമൈസ്ഡ് ലോക്ക് സ്ക്രീന്‍, ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ ചില വിവരങ്ങളിലേക്ക് ക്വിക്ക് ആക്സസ് നല്‍കുന്ന തരത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. മള്‍ട്ടിടാസ്കിംഗ് കഴിവ് മെച്ചപ്പെടുത്തിയതാണ് വരുത്തിയ മാറ്റങ്ങളില്‍ മറ്റൊന്ന്. ടാബ്‍ലറ്റുകളിലും ഫോള്‍ഡബിളുകളിലും ഇത് പ്രയോജനം ചെയ്യും. ഒരു ആപ്പില്‍ നിന്ന് മറ്റൊന്നിലേക്ക് വേഗത്തില്‍ പോകാനും സ്പ്ലിറ്റ്-സ്ക്രീന്‍ ലഭിക്കാനും ഇത് സഹായകമാകും. മറ്റ് ആപ്പുകള്‍ നോക്കുമ്പോള്‍ തന്നെ വീഡിയോകള്‍ കാണാന്‍ സഹായകമാകുന്ന തരത്തിലാണിത്.

സ്വകാര്യതയും സുരക്ഷയും വർധിപ്പിച്ചതാണ് ആന്‍ഡ്രോയ്ഡ് 15ലെ ഏറ്റവും ആകർഷണം. നവീനമായ പ്രൈവസി കണ്‍ട്രോള്‍ സംവിധാനം ഈ ഒഎസിലുണ്ട്. ആരെങ്കിലും ഫോണ്‍ കവർന്നാല്‍ ഫോണിനുള്ളിലെ വിവരങ്ങള്‍ ചോരാന്‍ അനുവദിക്കാത്ത തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്കും ശ്രദ്ധേയം. എഐ അടിസ്ഥാനത്തില്‍ പ്രവർത്തിക്കുന്ന ടൂളാണിത്. ബാറ്ററി ഒപ്റ്റിമൈസേഷന്‍, ആപ്പുകളുടെ പ്രകടനം മെച്ചപ്പെടുത്തല്‍ തുടങ്ങിയ നിരവധി മേഖലകളില്‍ എഐ/മെഷീന്‍ ലേണിങ് ഫീച്ചറുകള്‍ ആന്‍ഡ്രോയ്ഡ് 10 അവതരിപ്പിക്കുന്നു. കൂടുതല്‍ മികവുള്ള ക്യാമറകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും ആന്‍ഡ്രോയ്ഡ് 15 ഒഎസിനുണ്ട്. ലോ-ലൈറ്റ് പെർഫോർമന്‍സും പുതിയ എഡിറ്റിംഗ് ആപ്പും ഗ്യാലറി ആപ്പില്‍ തന്നെ കാണാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സുരേഷ് ഗോപിയുടെ കാർ അപകടത്തിൽപെട്ടു

0
കുറവിലങ്ങാട് : കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം നിയന്ത്രണംവിട്ട്...

തൃ​ശൂ​ർ പൂ​രം സാ​മ്പ്ൾ വെ​ടി​ക്കെ​ട്ട്​ ; ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം

0
തൃ​ശൂ​ർ : ​തൃ​ശൂ​ർ പൂ​രം സാ​മ്പ്ൾ വെ​ടി​ക്കെ​ട്ട്​ ഞാ​യ​റാ​ഴ്ച ന​ട​ക്കും. തേ​ക്കി​ൻ​കാ​ട്​...

തീപിടുത്തത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

0
കുവൈത്ത് സിറ്റി : കുവൈത്തിലെ മിന അബ്ദുള്ള റിഫൈനറിയിലെ പരിസ്ഥിതി ഇന്ധന...

കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി

0
കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി. വടകര പുതുപ്പണം...