തിരുവല്ല : ഭാഗവത്കഥകൾ അനുഭവിച്ചറിയണമെന്ന് ഭാഗവതാചാര്യൻ ഇളങ്കുന്നപ്പുഴ ദാമോദര ശർമ്മ . കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടക്കുന്ന അഖിലഭാരത ഭാഗവത സത്രത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വിഷയങ്ങളും ആഴത്തിലറിയാൻ സാധിക്കുന്നവർക്ക് മാത്രമാണ് നല്ലൊരു വക്താവും ശ്രോതാവുമാകാൻ സാധിക്കൂ. മുക്തിക്ക് വേണ്ടിയുള്ള ലക്ഷ്യമാകണം ഭാഗവത ഉപാസനയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അവതാരധർമം ഉൾകൊള്ളാനും അവ ജീവിതത്തിൽ കൂട്ടിച്ചേർക്കാനും സാധിക്കണമെന്ന് ആദ്ധ്യാത്മിക ആചാര്യൻ കൈതപ്രം നാരായണൻ നമ്പൂതിരി പറഞ്ഞു. അതുൾകൊള്ളാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭഗവാനിലേക്ക് അടുക്കാനുള്ള ഏറ്റവും വലിയധനം നിർമ്മലമായ ഭക്തിമാത്രമാണെന്ന് ആദ്ധ്യാത്മിക ആചാര്യൻ ശ്രീരാജ് ചെറുവറ്റ പറഞ്ഞു.
രാമായണവും ഭാഗവതവും അടക്കമുള്ള പുരാണ പാരമ്പര്യം ഈ സന്ദേശമാണ് പകർന്ന് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ പുലർച്ചെ നടന്ന മഹാഗണപതിഹോമത്തിന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കാർമ്മികത്വം വഹിച്ചു. കുറിച്ചി രാമചന്ദ്രൻ, എം.കെ.നാരായണൻ നമ്പൂതിരി, ശബരീനാഥ് ദേവിപ്രിയ, പുത്തില്ലം മധു, എം.അരവിന്ദാക്ഷൻ നായർ, കാവനാട് രാമൻ, ഒ.എസ്.സതീഷ് എന്നിവർ പ്രഭാഷണം നടത്തി. മഹാസത്രത്തിന്റെ മൂന്നാം ദിവസത്തെ അന്നദാനം ഉദ്ഘാടനം വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ ഉടമ കെ.പി.വിജയൻ നിർവഹിച്ചു. സത്രനിർവഹണ സമിതി ചെയർമാൻ അഡ്വ.ശ്രീധരൻ നമ്പൂതിരി, ജനറൽകൺവീനർ പി.കെ.ഗോപിദാസ്, ജനറൽ സെക്രട്ടറി സുരേഷ് കാവുംഭാഗം, അന്നദാനസമിതി ചെയർമാൻ ബി.മഹേഷ്‌കുമാർ, ലാൽ നന്ദാവനം, അജിത്ത്,അരുൺ, നരേന്ദ്രൻ, കെ.ടി.മാത്യു, ജയൻ വേണാട്ട്, അനിൽ കുമാർ എന്നിവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1