പത്തനംതിട്ട : തെരുവ് നായശല്യം നിയന്ത്രിക്കുന്നതിന് വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. സ്‌കൂള്‍ പരിസരങ്ങളിലെ ലഹരി ഉത്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും തടയുന്നതിന് പോലീസ്, എക്സൈസ് വകുപ്പുകള്‍ പെട്രോളിംഗ് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. പത്തനംതിട്ട നഗരത്തിലെ ഗതാഗത കുരുക്കും റോഡിന്റെ ശോചനീയാവസ്ഥയും പരിഹരിക്കണം. പൊതുമരാമത്ത് റോഡിന്റെ വശങ്ങളില്‍ പാറ, തടി മുതലായവ ഇറക്കിയിട്ടിട്ടുള്ളതും ഓടകള്‍ക്ക് സ്ലാബ് ഇല്ലാത്തതു മൂലം അപകടങ്ങള്‍ പതിവാകുന്നതിന് പരിഹാരം കാണണം.
ഡെങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിന് കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ നീക്കവും കാര്യക്ഷമമാക്കണം. ആശുപത്രികളില്‍ കൂടുതല്‍ പനി ക്ലിനിക്കുകള്‍ ആരംഭിക്കണം. പനി പടരുന്നത് നിയന്ത്രിക്കുന്നതിനായി സ്പെഷ്യല്‍ ഡ്രൈവ്, ബോധവത്ക്കരണ യജ്ഞം എന്നിവ നടത്തണമെന്നും താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിനിധി സജീവ് കെ ഭാസ്‌ക്കര്‍ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപിയുടെ പ്രതിനിധി ജെറി മാത്യു സാം, കോണ്‍ഗ്രസ്(എസ്) ജില്ലാ സെക്രട്ടറി മാത്യു ജി ഡാനിയേല്‍, കേരള കോണ്‍ഗ്രസ് എം പ്രതിനിധി മാത്യു മരോട്ടിമൂട്ടില്‍, കേരള കോണ്‍ഗ്രസ് (ബി) പ്രതിനിധി ജോണ്‍ പോള്‍, എന്‍സിപി പ്രതിനിധി എം. മുഹമ്മദ് സാലി, എല്‍ജെഡി ആറന്‍മുള മണ്ഡലം പ്രതിനിധി ജോണ്‍സണ്‍ കുടപ്പുരയില്‍, കേരള കോണ്‍ഗ്രസ് (ഡി) പ്രതിനിധി വി.ജി. മത്തായി, കോഴഞ്ചേരി തഹസില്‍ദാര്‍ പി. സുദീപ്, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എസ്. സിറോഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി.കെ. സുധ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033