കോന്നി : വകയാറിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്ക്. മ്ലാന്തടത്ത് പശുവിനേയും നായ ആക്രമിച്ച് പരുക്കേൽപ്പിച്ചു. രാവിലെ ഒൻപത് മണിയോടെ ആയിരുന്നു സംഭവം. വകയാർ ആര്യപ്പള്ളിയിൽ അരുൺ ജോസ്, തമിഴ്നാട് സ്വദേശി ജോസ് എന്നിവരെയാണ് നായ കടിച്ച് പരുക്കേൽപ്പിച്ചത്. ഇവരെ കടിച്ച് പരുക്കേൽപ്പിച്ചതിന് ശേഷം മ്ലാന്തടത്ത് എത്തിയ നായ വീട്ടിൽ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനേയും ആക്രമിച്ചു. മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി പരത്തിയ നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
വകയാറിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്ക്
RECENT NEWS
Advertisment