പത്തനംതിട്ട: നഗരത്തിലെ തെരുവുനായ ശല്യം പരിഹരിക്കാൻ നഗരസഭാ ഭരണാധികാരികൾ നടപടി സ്വീകരിക്കണമെന്ന് കൗൺസിലറും മുൻ നഗരസഭാ ചെയർമാനുമായ അഡ്വ.എ.സുരേഷ് കുമാർ ആവശ്യപ്പെട്ടു.
തെരുവുനായ ശല്യം അവസാനിപ്പിക്കാൻ എ.ബി.സി പ്രോഗ്രാം ഉൾപ്പെടെ ഉണ്ടായിട്ടും അതിലൊന്നും ശ്രദ്ധിക്കാൻ ഭരണാധികാരികൾക്ക് താൽപ്പര്യമില്ല . മാലിന്യ പ്രശനം രൂക്ഷമായതാണ് തെരുവു നായകൾ വർധിക്കാൻ ഇടയായിരിക്കുന്നത് . മാലിന്യ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നു നിരന്തരം പറയുന്നതല്ലാതെ യാതൊന്നും ചെയ്യുന്നില്ല. തെരുവുവിളക്കുകൾ നഗരത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും പ്രകാശിക്കുന്നില്ല . ഇക്കാര്യത്തിനും പരിഹാരം ഉണ്ടാകണം. നഗരത്തിൽ നായ കടിയേറ്റവർക്ക് പൂർണ ചികിത്സാ ചെലവും വഹിക്കാൻ നഗരസഭ തയ്യാറാകണമെന്നും സുരേഷ് കുമാർ പറഞ്ഞു.