റാന്നി : റാന്നി മിനി സിവില്‍ സ്റ്റേഷനില്‍ തെരുവുനായ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം താലൂക്ക് ഓഫീസിൽ എത്തിയ അപേക്ഷകനെ തെരുവുനായ ആക്രമിച്ചു. ഉച്ച സമയങ്ങളിൽ നായ്ക്കള്‍ സിവിൽ സ്റ്റേഷൻ പരിസരത്ത് തമ്പടിക്കാറുണ്ട്. ഉദ്യോഗസ്ഥരുടെയും സർക്കാർ വാഹനങ്ങളുടെയും അടിയിലാണ് ഇവറ്റകളുടെ താവളം. സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരും മറ്റും നായകളെ ഭയന്നാണ് ജോലി സ്ഥലത്തേക്ക് വരുന്നതും പോകുന്നതും.
താലൂക്ക്, ഭൂരേഖ തഹസിൽദാർ, വിൽപ്പന നികുതി, സഹകരണ സംഘം അസി. രജിസ്ട്രാർ ജനറൽ, ഓഡിറ്റ്, വിദ്യാഭ്യാസ ഉപജില്ല, സപ്ലൈ, അസി.ലേബർ, അളവു തൂക്ക ഇൻസ്പെക്ടർ, പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം സെക്ഷൻ, നിരത്തു വിഭാഗം സബ് ഡിവിഷൻ അസി. രജിസ്റ്റാർ എന്നീ സർക്കാർ ഓഫീസുകളും മുൻസീഫ്, ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതികളും അഗ്നിരക്ഷാ നിലയവുമാണ് നിലവിൽ സിവിൽ സ്റ്റേഷൻ വളപ്പിൽ പ്രവർത്തിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033