പത്തനംതിട്ട : ധീരവും ത്യാഗോജ്ജ്വലവുമായ സമരങ്ങളിലൂടെ രാജ്യത്തിന് സ്ഥതന്ത്ര്യം നേടിയെടുക്കുകയും ഇന്നേവരെയുള്ള എല്ലാ നേട്ടങ്ങളുടേയും നേരവശികളായി നിലനില്ക്കുകയും ചെയ്യുന്ന ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ജനാധിപത്യ ഇൻഡ്യയുടെ കരുത്തും ശക്തി ശ്രോതസുമാണെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളോടനുബന്ധിച്ച കെ.പി.സി.സി- യുടെ മിഷൻ 2025 -ന്റെ ഭാഗമായുള്ള പത്തനംതിട്ട ഈസ്റ്റ് മണ്ഡലം ഇരുപത്തിഒന്നാം വാർഡ് കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പാർട്ടി നേടിത്തന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യ മതേതര മൂല്യങ്ങളും തകർത്ത് വർഗീയ അജണ്ഡ നടപ്പാക്കുവാനാണ് സംഘപരിവാർ നേതൃത്വം നല്കുന്ന നരേന്ദ്രമോഡി സർക്കാർ ശ്രമിക്കുന്നതെന്ന് സാമുവൽ കിഴക്കുപുറം പറഞ്ഞു.
കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കണ്ട് ലോക്സഭാ തിരഞ്ഞടുപ്പിൽ തിരഞ്ഞടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിൽ നിർത്തിയും അധികാര ദുർവിനിയോഗം നടത്തിയും കോൺഗ്രസിനേയും നേതാക്കളേയും ഇല്ലാതാക്കുവാൻ നടത്തിയ ശ്രമങ്ങളെ ഇൻഡ്യയിലെ ജനാധിപത്യ വിശ്വാസികളായ വോട്ടർമാർ പരാജയപ്പെടുത്തിയതായും ഭാവി ഇൻഡ്യയെ കോൺഗ്രസും രാഹുൽ ഗാന്ധിയും നയിക്കുമെന്നും സാമുവൽ കിഴക്കുപുറം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് നാസർ തോണ്ടമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി റോജി പോൾ ഡാനിയേൽ, മുൻ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരായ അബ്ദുൾ കലാം ആസാദ്, സജി അലക്സാണ്ടർ, ബ്ലോക്ക് കോണഗ്രസ് വൈസ് പ്രസിഡന്റുമാരായ പി.കെ ഇക്ബാൽ, അജിത് മണ്ണിൽ, ജനറൽ സെക്രട്ടറി സജു ജോർജ്ജ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അൻസർ മുഹമ്മദ്, ബൂത്ത് പ്രസിഡന്റ് സാമുവൽകുട്ടി ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു. വാർഡ് പ്രസിഡന്റായി നജീം രാജനേയും മറ്റ് ഭാരവാഹികളേയും തിരഞ്ഞെടുത്തു.