Tuesday, July 8, 2025 11:04 am

ലഹരി മാഫിയയ്ക്ക് എതിരെ കര്‍ശനമായ നടപടി സ്വീകരിക്കും : ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ലഹരി മാഫിയക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ അടൂരില്‍ സംഘടിപ്പിച്ച ലഹരി മോചന സ്‌നേഹ സന്ദേശയാത്രയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

18 മുതല്‍ 25 വയസ് വരെ പ്രായമുള്ള യുവജനതക്കിടയില്‍ എംഡിഎംഎ അടക്കമുള്ള മാരകമായ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നു. ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്തുകയും നിയമനടപടികള്‍ സ്വീകരിക്കുകയും വേണം. പുതിയ തലമുറയുടെ നാശം മാത്രമല്ല, രാജ്യത്തിന്റെ പുരോഗതിയേയും സാരമായി ബാധിക്കുന്ന ഈ വിപത്തിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഗാന്ധി സ്മൃതിയില്‍ സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ പറത്തിക്കൊണ്ടാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ ലഹരിക്കെതിരായ സന്ദേശം ഏറ്റെടുക്കേണ്ടത് പുതിയ തലമുറയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ലഹരിവസ്തുക്കളുടെ മായിക ലോകത്തേക്ക് വഴുതി വീഴാതെ, പ്രതിസന്ധികളേയും പ്രലോഭനങ്ങളെയും നേരിട്ട് മുന്നോട്ട് പോവാന്‍ വിദ്യാര്‍ഥികള്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

അടൂരും പരിസരപ്രദേശങ്ങളിലുമുള്ള വിവിധ സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നുമുള്ള ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത സ്‌നേഹ സന്ദേശ റാലി അടൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ. പ്രദീപ് ഫ്‌ളാഗ് ഓഫ് ചെയ്തു. വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന് മ്യൂറല്‍ ആര്‍ട്ടിസ്റ്റ് സതീഷ് പറക്കോടിന്റെ ലഹരി വിരുദ്ധ ചുവര്‍ച്ചിത്ര രചനയും വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.

ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള, ഡിവൈഎസ്പി ആര്‍. ജയരാജ്, നഗരസഭ മുന്‍ ചെയര്‍മാന്‍ ഡി. സജി, മദര്‍ തെരേസ പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ്് എസ്. മനോജ്, എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാജീവ്. ബി. നായര്‍, ഇന്‍സ്‌പെക്ടര്‍ ബിജു എന്‍ ബേബി, വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍-ഇന്‍-ചാര്‍ജ് വി. ഷാജി, തോമസ് ജോണ്‍ മോളേത്ത്, ഫാ. ഗീവര്‍ഗീസ് ബ്ലാഹേത്ത്, ഡോ.ഫാ. റെജി മാത്യൂസ്, രാജന്‍ സുലൈമാന്‍, പ്രൊഫ. ഇട്ടി വര്‍ഗീസ്, കെ. ബിന്ദു, വര്‍ഗീസ് പേരയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാ​ജ്യ​ത്ത് തു​ട​ർ​ന്ന നാ​ല് ആ​ഫ്രി​ക്ക​ൻ പൗ​ര​ന്മാ​രെ അ​റ​സ​റ്റ് ചെ​യ്ത് നാ​ട്...

0
ഹൈ​ദ​രാ​ബാ​ദ്: വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാ​ജ്യ​ത്ത് ത​ങ്ങി​യ​തി​നും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യ​തി​നും...

തോട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിൽ ജന്തുജന്യ രോഗ ദിനാചരണം നടത്തി

0
തോട്ടപ്പുഴശ്ശേരി : തോട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിൽ ജന്തുജന്യ രോഗ ദിനാചരണം...

സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വര്‍ണവില ; ഒറ്റയടിക്ക് വര്‍ധിച്ചത് 400 രൂപ

0
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി ശനിയാഴ്ചത്തെ നിലവാരത്തിലേക്ക് തിരികെയെത്തി. പവന് 400...

നഗരമധ്യത്തില്‍ അപകടക്കെണിയൊരുക്കി എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്

0
കൊച്ചി: നഗരമധ്യത്തില്‍ അപകടക്കെണിയൊരുക്കി എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്. ഒരാളുടെ മരണത്തിനിടയാക്കിയ...