Friday, February 21, 2025 9:08 am

അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി : ശബരിമല എഡിഎം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരക്കുകൂടുന്ന സന്ദർഭങ്ങളിൽ അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്  ശബരിമല എഡിഎം സൂരജ് ഷാജി പറഞ്ഞു. സന്നിധാനത്ത് ശബരിമല എഡിമ്മിൻ്റെ നേതൃത്വത്തിൽ റവന്യു, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യം  എന്നീ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് പരിശോധനയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംയുക്ത സ്ക്വാഡ് ഇതുവരെ 186 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയ 26 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും 1,71,000 രൂപ പിഴയീടാക്കുകയും ചെയ്തു.

മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ശബരിമല സന്നിധാനം മുതൽ അപ്പാച്ചിമേടുവരെയുള്ള സ്റ്റാളുകളിലും ഹോട്ടലുകളിലുമാണ് സന്നിധാനത്തുള്ള സംയുക്ത സ്ക്വാഡ് പരിശോധന നടത്തുന്നത്. അമിത വിലയീടാക്കുക, ഗുണനിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തുക, നിർദ്ദിഷ്ട അളവിലും തൂക്കത്തിലും കുറവ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുക, നിർമാണ തീയതി, വിതരണ തീയതി എന്നിവ രേഖപ്പെടുത്താത്ത ഭക്ഷ്യ ഉത്പന്നങ്ങൾ ,പായ്ക്കറ്റുകൾ എന്നിവ വിൽപ്പന നടത്തുക എന്നീ ക്രമക്കേടുകളാണ് സ്ക്വാഡുകൾ കണ്ടെത്തുന്നത്. ക്രമക്കേടുകൾ സംബന്ധിച്ച പരാതികൾ 984710 2687,9745602733 എന്നീ നമ്പരുകളിൽ വിളിച്ചറിയിക്കാമെന്നും എഡിഎം പറഞ്ഞു. ഡ്യൂട്ടി മജിസ്ട്രേറ്റ് എൻ കെ കൃപ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കെ.കെ പ്രസിൽ, ലീഗൽ മെട്രോളജി ഇൻസ്പക്ടർ ബാബു കെ ജോർജ്, സ്ക്വാഡ് സൂപ്രണ്ട് കെ.സി. സുനിൽ കുമാർ, സ്ക്വാഡ് അംഗങ്ങളായ ഗിരീഷ് കുമാർ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേർ പിടിയിൽ

0
തിരുവനന്തപുരം : തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. 48 കിലോ കഞ്ചാവുമായി...

പോലീസുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പാര്‍ക്കിങ് സാഹായി അറസ്റ്റില്‍

0
ഗുരുഗ്രാം : ഗുരുഗ്രാമില്‍ വനിതാ ഇന്‍സ്പെക്ടറോട് അപമര്യാദമായി പെരുമാറുകയും സബ് ഇന്‍സ്പെക്ടറെ...

എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ ലയങ്ങൾ ഒഴിയണമെന്ന് നിർദ്ദേശം

0
വയനാട് : എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ ലയങ്ങൾ ഒഴിയണമെന്ന് നിർദ്ദേശം. പുനരധിവാസം...

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണം

0
പെരിന്തൽമണ്ണ : മലപ്പുറം പെരിന്തൽമണ്ണയിൽ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ...