Thursday, July 3, 2025 11:33 am

കോന്നി എഫ് സി ഐ ഗോഡൗണിൽ നടക്കുന്ന അഴിമതിയിൽ കർശന നടപടി സ്വീകരിക്കണം : സി പി ഐ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി എഫ് സി ഐ ഗോഡൗണിൽ നടന്നുവരുന്ന ക്രമക്കേടുകളിൽ ഉത്തരവാദികളായവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണം എന്ന് സി പി ഐ കോന്നി മണ്ഡലം കമ്മറ്റി ആവശ്യപെട്ടു. നാളുകളായി അരി വിതരണം ചെയ്യുന്നതിൽ വ്യാപകമായ അഴിമതിയാണ് നടക്കുന്നത്. ഒരു തൊഴിലാളി യൂണിയൻ കൺവീനറുടെ നേതൃത്വത്തിൽ സി ഐ റ്റി യു, ഐ എൻ റ്റി യു സി യൂണിയനുകൾ മാത്രമുള്ള ഇവിടെ ഉദ്യോഗസ്ഥർക്ക് അപ്പുറത്ത് ഈ തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ ആണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനാൽ തന്നെ സർക്കാരിന് ഉണ്ടാകുന്ന നഷ്ടത്തിന്റെ തോത് വളരെ വലുതാണ്. മുൻപ് നടന്നിട്ടുള്ളതും ഇപ്പോൾ നടക്കുന്നതുമായ അഴിമതികൾക്കും ഇതുമൂലമുണ്ടായ നഷ്ടത്തിനും എതിരെ വിശദമായ അന്വേഷണം ആവശ്യമാണ്. സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയെയും ഈ വിഷയം അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട എ എം ന്റെ പരിധിയിൽ വരുന്നതാണ് കോന്നി എഫ് സി ഐ ഗോഡൗൺ.

കഴിഞ്ഞ കുറെ വർഷങ്ങളായി ഇവിടെ പണിയെടുക്കുന്നവർ യഥാർത്ഥ തൊഴിലാളികൾ ആണോ എന്നതും പരിശോധിക്കണം. 26 എ കാർഡ് ഇല്ലാത്ത തൊഴിലാളികൾ ആണ് ഇവിടെ ജോലി ചെയ്യുന്നത്. തൊഴിലാളികൾക്ക് 26 എ കാർഡ് ഉണ്ടോ എന്നതും പരിശോധിക്കണം. റേഷൻ കടകളിൽ വാതിൽ പടി വിതരണത്തിൽ ഭക്ഷ്യ വസ്തുക്കൾ എഫ് സി ഐ ഗോഡൗണിൽ നിന്നും തൂക്കി നൽകുന്ന രീതിയാണ് മുൻപ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അതും ഇല്ല. മാത്രമല്ല തൊഴിലാളികൾ തോന്നുന്ന സമയങ്ങളിൽ ആണ് വിതരണത്തിന് ആവശ്യമായ വസ്തുക്കൾ റേഷൻ കടകളിൽ എത്തിക്കുന്നത്. റേഷൻ കടകൾ പ്രവർത്തിക്കുന്ന സമയം കഴിഞ്ഞതിന് ശേഷം രാത്രിയിലാണ് പലപ്പോഴും ഈ തൊഴിലാളികൾ സാധനങ്ങൾ കടകളിലെ ഇറക്കി കൊടുക്കുന്നത്. രാത്രി ഏറെ വൈകിയും വനിതകളായ റേഷൻകട ലൈസൻസികൾ പോലും ലോഡ് വരുന്നത് കാത്തിരിക്കേണ്ട അവസ്ഥയാണ് ഉള്ളത്.

സി പി ഐ പല തവണ ഈ വിഷയം ബന്ധപെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ട്. എന്നാൽ ചില യൂണിയൻ നേതാക്കളുടെ ധാർഷ്ട്യമായ നടപടികൾ ആണ് ഇവിടെ നടക്കുന്നത്. എ ഐ റ്റി യൂ സി യൂണിയൻ പ്രവർത്തനം പോലും ഇവിടെ ഇല്ലാതെയാക്കി. സി ഐ റ്റി യൂ, ഐ എൻ റ്റി യൂ സി യൂണിയനുകൾ ഉദ്യോഗസ്ഥരെ ഭീഷണിപെടുത്തിയുള്ള പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. വിഷയങ്ങൾ ചൂണ്ടികാട്ടി സി പി ഐ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിക്ക് പരാതി നൽകും. അതിനാൽ ഈ വിഷയത്തിൽ ചിട്ടയായ ക്രമീകരണങ്ങൾ ഉണ്ടാവുകയും കുറ്റകാർക്ക് എതിരെ കർശനനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ് ആവശ്യപ്പെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രിക്കെതിരെ കെ. ​മു​ര​ളീ​ധ​ര​ൻ

0
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന...

തിരുവല്ല ടികെ റോഡ് പുനരുദ്ധാരണം ; 20 കോടിയുടെ കൂടി ടെൻഡറായി

0
ഇരവിപേരൂർ : ടികെ റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് 20 കോടിയുടെ...

ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ വി സി പെരുമാറുന്നു : മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം : കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനിൽ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത...

ചൂരക്കോട് എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ മെറിറ്റ് ഡേ ആഘോഷം ഉദ്ഘാടനം ചെയ്തു

0
ചൂരക്കോട് : എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം മെറിറ്റ്...