തിരുവനന്തപുരം : മോട്ടോര്‍ വാഹന ചട്ടങ്ങളും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും പരസ്യമായി ലംഘിച്ച് വെല്ലുവിളിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മോട്ടോര്‍ വാഹന ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ബോധപൂര്‍വ്വം അട്ടിമറിക്കാന്‍ സംഘടിത ശ്രമം നടക്കുകയാണ്.
നിയമം നടപ്പിലാക്കാന്‍ നിയമ പാലകര്‍ ശ്രമിക്കുമ്പോള്‍ പൊതുസമൂഹവും മാധ്യമങ്ങളും പിന്‍ന്തുണ നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മോട്ടോര്‍ വാഹന ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെയുള്ള ശക്തമായ നടപടികള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ ഗതാഗതം, പോലീസ്, പൊതുമരാമത്ത്, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.