ഡല്‍ഹി: അഫ്‌ഗാനിസ്ഥാനിലും പാകിസ്ഥാനിലും ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 9 മരണം രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍ – തജിക്കിസ്ഥാന്‍ അതിര്‍ത്തി ആണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ചൊവ്വാഴ്‌ച രാത്രി 10.17ഓടെ രണ്ടു മിനിറ്റ് ഇടവേളയില്‍ രണ്ട് ഭൂചലനമാണുണ്ടായത്. ഒരു മിനിറ്റു നേരത്തോളം ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ജമ്മുകശ്മീര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ഡല്‍ഹിയില്‍ നോയിഡ ഉള്‍പ്പെടെ തലസ്ഥാന നഗര പ്രദേശങ്ങളില്‍ ജനങ്ങള്‍ ഭയന്ന് വീട്ടില്‍നിന്നും ഫ്‌ളാറ്റുകളില്‍നിന്നും പുറത്തേക്ക് ഓടി. ഏറെ സമയത്തിനു ശേഷമാണ് അവര്‍ വീടുകളിലേക്ക് തിരികെ പോയത്. നോര്‍ത്ത് ഈസ്‌റ്റ് ഡല്‍ഹിയിലെ ഷദര്‍പുരില്‍ ഒരു കെട്ടിടം ചെരിഞ്ഞതായി പ്രചാരണമുണ്ടായെങ്കിലും ഫയര്‍ഫോഴ്‌സ് നിഷേധിച്ചു. ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, ഉസ്‌ബക്കിസ്ഥാന്‍, തജിക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033