പത്തനംതിട്ട : പിണറായി സർക്കാരിനെതിരെ കേരളത്തിൽ ശക്തമായ ജനവികാരം ആളിക്കത്തുകയാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗ്ഗീസ് മാമ്മൻ പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവും സഹകരണബാങ്ക് കൊള്ളയും വിലക്കയറ്റവും ഉൾപ്പടെയുള്ള വിഷയങ്ങളിൽ പൊറുതി മുട്ടിയ കേരളത്തിലെ ജനങ്ങൾ പിണറായി സർക്കാരിനെതിരെ അവസരം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോന്നി നിയോജക മണ്ഡലം പദയാത്ര കിഴക്കുപുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മണ്ഡലം ചെയർമാൻ പ്രവീൺ പ്ലാവിളയിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സി.അംഗം മാത്യു കുളത്തിങ്കൽ, യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ സന്തോഷ് കുമാർ, കൺവീനർ ഉമ്മച്ചൻ വടക്കേടം, ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ദീനാമ്മാ റോയി, കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് കൊന്നപ്പാറ, KTUC ജില്ലാ പ്രസിഡന്റ് തോമസുകുട്ടി കുമ്മണ്ണൂർ, രാജൻ പുതുവീട്ടിൽ, യു ഡി എഫ് മണ്ഡലം കൺവീനർ അബ്ദുൾ മുദ്ലിബ്, ഘടകകക്ഷി നേതാക്കളായ രവി പിള്ള, ശാന്തിജൻ ചൂരക്കുന്നേൽ, ജോൺ വട്ടപ്പാറ, എബ്രഹാം ചെങ്ങറ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.