കൊല്ലം : കരുനാഗപ്പള്ളിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ വിവരമറിഞ്ഞ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. കുലശേഖരപുരം തേനേരില്‍ വീട്ടില്‍ പതിനഞ്ചുകാരനായ അദിത്യന്‍ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞതിന് പിന്നാലെ അമ്മ സന്ധ്യ(38) കുഴഞ്ഞു വീഴുകയായിരുന്നു. ക്യാന്‍സര്‍ രോഗിയായ മധുവാണ് സന്ധ്യയുടെ ഭര്‍ത്താവ്.
കഴിഞ്ഞ ദിവസമാണ് ആദിത്യന്‍ വീട്ടിന് പിന്നിലെ മരത്തില്‍ തൂങ്ങി മരിച്ചത്. അമിതമായി മൊബൈലില്‍ ഗെയിം കളിച്ചതിന് വീട്ടുകാര്‍ വഴക്കു പറഞ്ഞതിന് പിന്നാലെയാണ് ആദിത്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദിത്യന്‍ മരിച്ച വര്‍ത്തയറിഞ്ഞതിന് പിന്നാലെ കുഴഞ്ഞു വീണ അമ്മ സന്ധ്യയെ ഉടന്‍ തന്നെ ആശുപതിയില്‍ എത്തിച്ചെങ്കിലും ഇന്ന് മരിച്ചു.