Sunday, May 11, 2025 9:58 am

വിദ്യാർത്ഥി കൺസഷൻ ഓൺലൈൻ രജിസ്ട്രേഷൻ ; സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് കെഎസ്ആർടിസി ; അപേക്ഷിക്കേണ്ടതിങ്ങനെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിദ്യാർത്ഥി കൺസഷൻ ഓൺലൈനാക്കുന്നതിന്‍റെ ഭാഗമായി സർക്കാർ, അർദ്ധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് കെഎസ്ആർടിസി. സ്ഥാപനങ്ങളുടെ ലോഗിൻ ക്രിയേറ്റ് ചെയ്ത പട്ടിക പ്രസിദ്ധീകരിച്ചെന്ന് കെഎസ്ആർടിസി അറിയിച്ചു. https://www.concessionksrtc.com/ എന്ന വെബ്സൈറ്റിൽ കയറിയാൽ പട്ടിക കാണാം. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ സ്കൂള്‍ / കോളജ് ലോഗിൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പട്ടികയിൽ നൽകിയിട്ടുള്ള ലോഗിൻ ഐഡി (ലിസ്റ്റിൽ ഉള്ള സ്‌കൂളിന്റെ ഇ-മെയിൽ വിലാസം ) ഉപയോഗിക്കണം. ഫോർഗോട്ട് പാസ്‍വേഡ് മുഖേന പാസ്‍വേർഡ് റീസെറ്റ് ചെയ്ത് സ്‌കൂളിന്റെ ഇ മെയിലിൽ ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിച്ച് തുടർനടപടികൾ പൂർത്തിയാക്കാവുന്നതാണെന്നും കെഎസ്ആർടിസി അറിയിച്ചു.

പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത സ്കൂളുകളും കോളേജുകളും മറ്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്കൂള്‍ രജിസ്ട്രേഷൻ / കോളജ് രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. കെഎസ്ആർടിസിയുടെ ഹെഡ് ഓഫീസിൽ നിന്നും അനുമതി എസ് എം എസ് / ഇ മെയിൽ അറിയിപ്പ് ലഭിച്ചതിനു ശേഷം സ്ഥാപനങ്ങൾക്ക് ലോഗിൻ ചെയ്ത് പോർട്ടലിൽ പ്രവേശിച്ച് തുടർ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മറ്റു വിവരങ്ങൾക്കും [email protected] എന്ന ഇ – മെയിലിൽ ബന്ധപ്പെടാമെന്നും കെഎസ്ആർടിസി അറിയിച്ചു.

കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിനാണ് രജിസ്ട്രേഷൻ ഓൺലൈനിലേക്ക് മാറ്റുന്നത്. ഡിപ്പോയിലെ പരിശോധനക്ക് ശേഷം അപേക്ഷ അംഗീകരിച്ചതായി എസ് എം എസ് ലഭിക്കും. എത്ര രൂപ ഡിപ്പോയിൽ അടക്കേണ്ടതുണ്ട് എന്ന നിർദേശവും ലഭിക്കും. തുക അടച്ചാൽ ഏത് ദിവസം കൺസെഷൻ കാർഡ് ലഭ്യമാകുമെന്ന് എസ് എം എസ് വഴി അറിയാം. ഏതെങ്കിലും കാരണവശാൽ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ എന്ത് കാരണത്താലാണ് നിരസിച്ചതെന്നും അറിയാനും സൗകര്യമുണ്ട്. അപേക്ഷ നിരസിച്ചതിനെതിരെ അപ്പീൽ നൽകുവാനായി പ്രസ്തുത വെബ്സൈറ്റിൽ തന്നെ അപ്പീൽ ആപ്ലിക്കേഷൻ എന്ന ടാബ് തയ്യാറാക്കിയിട്ടുണ്ട്. സ്വന്തമായോ അക്ഷയ, ഫ്രണ്ട്സ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ മുഖേനയോ വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ ചെയ്യാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബാലുശ്ശേരിയില്‍ വാടകവീട് കേന്ദ്രീകരിച്ച് യുവാക്കള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ പിടിയിൽ

0
കോഴിക്കോട്: ബാലുശ്ശേരി, കോക്കല്ലൂര്‍, വട്ടോളി മേഖലകളില്‍ യുവാക്കള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ പോലീസിന്റെ...

പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്ന വിവരം പോലീസിൽ അറിയിച്ചു എന്നാരോപിച്ച് വീട്ടിൽ കയറി മർദ്ദനം; വായ്പ്പൂരിൽ യുവാക്കൾ...

0
പത്തനംതിട്ട : പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്ന വിവരം പോലീസിൽ അറിയിച്ചതിന്റെ...

വീട്ടിലെ സ്വിമ്മിങ്പൂളിൽവീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം

0
കൊടുമൺ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസ്സുകാരൻ വീടിനോടുചേർന്ന സ്വിമ്മിങ്പൂളിൽ വീണുമരിച്ചു. ഇടത്തിട്ട കോട്ടപ്പുറത്ത്...

കേന്ദ്ര സഹായത്തോടെ രാജ്യത്തെ 300 ജില്ലാ ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സാകേന്ദ്രം വരുന്നു

0
കോട്ടയം: ജില്ലാ ആശുപത്രികളില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങള്‍ വരുന്നു....