തിരുവനന്തപുരം: കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ടാംക്ലാസ് വിദ്യാര്‍ഥി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു. ശംഖുംമുഖം ആഭ്യന്തര ടെര്‍മിനലിനു സമീപം കൊച്ചുതോപ്പ് ജൂസാ റോഡില്‍ സാജുവിന്റെയും ദിവ്യയുടെയും മകനായ എനോഷ് (13) ആണ് മരിച്ചത്. വൈകിട്ട് ആറേകാലോടെയാണ് അപകടം. എനോഷും കുട്ടുകാരും ജൂസാ റോഡ് ഭാഗത്തെ കടല്‍ത്തീരത്ത് ഫുട്ബോള്‍ കളിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് ആറോടെ ഇവര്‍ സംഘമായി കടലില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടെ എനോഷ് വലിയ തിരയില്‍പെടുകയായിരുന്നു. മുങ്ങിത്താഴ്ന്നുവെങ്കിലും എനോഷ് രക്ഷയ്ക്കായി കൈയുയര്‍ത്തുന്നത് കണ്ട കൊച്ചുതോപ്പ് സ്വദേശികളായ ഫിജി, അജയ് എന്നിവര്‍ കുട്ടിയെ വലിച്ച് കരയിലേക്ക് കയറ്റി. ശേഷം ശംഖുംമുഖത്തെ സ്വകാര്യ നഴ്സിങ് ഹോമിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വഞ്ചിയൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച എനോഷ്. സഹോരിമാര്‍: ഇവാഞ്ചല്‍, നയോമി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1