ലണ്ടന്‍: ഇന്ത്യക്കാരിയായ 27കാരി ലണ്ടനില്‍ കുത്തേറ്റ് കൊല്ലപ്പെട്ടു. 13നാണ് ദാരുണ സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദ് സ്വദേശിനി കൊന്തം തേജസ്വിനിയാണ് സ്വന്തം താമസ സ്ഥലത്ത് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബ്രസീലുകാരനടക്കം നാല് പേര്‍ കസ്റ്റഡിയിലായി.
താമസ സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്. കൊലക്ക് പിന്നില്‍ ബ്രസീലുകാരനാണെന്നും സംശയിക്കുന്നു. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൊലപാതകത്തില്‍ സ്ത്രീയക്കം നാല് പേരാണ് കസ്റ്റഡിയിലുള്ളത്.