Tuesday, July 8, 2025 10:44 am

കോന്നി സി എഫ് ആർ ഡി കോളേജിലെ അഡ്മിനിസ്‌ട്രേറ്റർക്കെതിരെ വിദ്യാർത്ഥികൾ സമര രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി പെരിഞ്ഞൊട്ടക്കൽ സി എഫ് ആർ ഡി കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണെമെന്ന് ആവശ്യപ്പെട്ട് കോളേജ് അഡ്മിനിസ്ട്രേറ്റർക്കെതിരെ വിദ്യാർഥികൾ പഠിപ്പ് മുടക്കി സമരം സംഘടിപ്പിച്ചു. ബി എസ് സി മൂന്നാം വർഷ വിദ്യാർത്ഥികളും എം എസ് സി രണ്ടാം വർഷ വിദ്യാർത്ഥികളും ചേർന്നാണ് സമരം നടത്തിയത്. കോളേജിൽ പുതിയ കെട്ടിടം നിർമ്മിച്ചിട്ടും വിദ്യാർത്ഥികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ അഡ്മിനിസ്ട്രേറ്റർ തയ്യാറായിട്ടില്ല എന്നും വിദ്യാർഥികളുടെ ഈ ആവശ്യത്തോട് ദാർഷ്ട്യമായ സമീപനമാണ് അഡ്മിനിസ്ട്രേറ്റർ സ്വീകരിക്കുന്നത് എന്നും വിദ്യാത്ഥികൾ പറഞ്ഞു. ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ആണ് നിലവിൽ വിദ്യാർത്ഥികൾ പഠിക്കുന്നത്. മഴക്കാലമായതിനാൽ കഴിഞ്ഞ ദിവസം നടന്ന പരീക്ഷക്ക് ഇടയിൽ മഴവെള്ളം ഉത്തരക്കടലാസിൽ വീണ് നശിച്ച സംഭവവും ഉണ്ടായിട്ടുള്ളതായി വിദ്യാർഥികൾ പറയുന്നു.

നിരവധി തവണ വിഷയം അഡ്മിനിസ്ട്രേറ്ററെ ധരിപ്പിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. അഡ്മിനിസ്ട്രേറ്റർക്ക് എതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതായും വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യം പോലും പരിമിതമാണ്.ഇന്റർനെറ്റ് സൗകര്യവും ലഭ്യമല്ല.ലൈബ്രറി സൗകര്യമോ കളിസ്ഥലമോ ഇല്ല. രണ്ട് കോളേജ് ബസുകൾ ഉണ്ടായിരുന്നിടത്ത് ഒരു ബസ് മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത് എന്നും വിദ്യാത്ഥികൾ പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി നിരവധി വിദ്യർത്ഥികൾ ഈ കോളേജിൽ പഠിക്കുന്നുണ്ട്.പതിനെട്ടായിരം രൂപയിൽ അധികമാണ് സെമസ്റ്റർ ഫീസ് ആയി വാങ്ങുന്നത്.

എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ കോളേജ് അഡ്മിനിസ്ട്രേറ്റർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നും വിഷയം ഉന്നയിക്കുന്ന വിദ്യാർത്ഥികളോട് ദാർഷ്ട്യമായ സമീപനമാണ് അഡ്മിനിസ്ട്രേറ്റർ സ്വീകരിക്കുന്നത് എന്നും വിദ്യാത്ഥികൾ പറഞ്ഞു. ഉച്ചയോടെ ആണ് വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്. ഉച്ചക്ക് ശേഷം സമരം നടത്തുമെന്ന് അറിയിച്ച് വിദ്യാർഥികൾ അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകിയെങ്കിലും ഇവരുമായി ചർച്ച നടത്തുവാനോ പ്രശ്നം പരിഹരിക്കുവാനോ അഡ്മിനിസ്ട്രേറ്റർ തയ്യാറായില്ല. അഡ്മിനിസ്ട്രേറ്റർ വിദ്യാർത്ഥികളോട് ഈ സമീപനം തുടർന്നാൽ സമരം വരും ദിവസങ്ങളിൽ ശക്തമാക്കാൻ ആണ് വിദ്യാർത്ഥികളുടെ തീരുമാനം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നഗരമധ്യത്തില്‍ അപകടക്കെണിയൊരുക്കി എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്

0
കൊച്ചി: നഗരമധ്യത്തില്‍ അപകടക്കെണിയൊരുക്കി എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്. ഒരാളുടെ മരണത്തിനിടയാക്കിയ...

കാറിടിച്ച് തോട്ടില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി

0
മലപ്പുറം: ദേശീയപാതയിലെ തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം...

മന്ത്രി സജി ചെറിയാന്റെ ആശുപത്രി വിവാദപരാമർശത്തിൽ സിപിഐഎം നേതൃത്വത്തിന് അതൃപ്തി

0
തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്റെ ആശുപത്രി വിവാദപരാമർശത്തിൽ...

സപ്ലൈകോയുടെ പേരിൽ തട്ടിപ്പ് ; മുന്നറിയിപ്പ് നൽകി സപ്ലൈകോ മാനേജ്മെൻറ്

0
തിരുവനന്തപുരം : സപ്ലൈകോയുടെ പേരിൽ തട്ടിപ്പ്, മുന്നറിയിപ്പ് നൽകി സപ്ലൈകോ...