Monday, May 5, 2025 6:12 pm

വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ; തീയതിയും വിശദാംശങ്ങളും അറിയേണ്ടതെല്ലാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തിവരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്തുന്നതിന് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന “ഓവർസീസ് സ്കോളർഷിപ്പ്” പദ്ധതിയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഒക്ടോബർ 16 വരെ നീട്ടി. www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0479 – 2727379.

വിദ്യാഭ്യാസ സ്കോളർഷിപ്പ്

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ തിരുവനന്തപുരം ജില്ലയിലുള്ള അംഗങ്ങളുടെ മക്കൾക്ക് 2023 വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2023ലെ എസ് എസ് എൽ സി പരീക്ഷ 80 ശതമാനം മാർക്കോടെ വിജയിച്ച് റെഗുലർ ഹയർസെക്കന്ററിതല പഠനത്തിനോ മറ്റു റഗുലർ കോഴ്സുകളിൽ ഉപരിപഠനത്തിനോ ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും, റെഗുലർ പ്രൊഫഷണൽ കോഴ്സുകൾ, ബിരുദ ബിരുദാനന്തര കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ എന്നിവയ്ക്ക് ഉപരിപഠനത്തിനു ചേരുന്ന അംഗങ്ങളുടെ മക്കൾക്കാണ് സ്കോളർഷിപ്പിന് അർഹത. ആവശ്യമായ രേഖകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ എത്തിക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. അപേക്ഷാഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നിന്നും ലഭിക്കും. വിശദവിവരങ്ങൾക്ക് – ഫോൺ: 0471 – 2325582, 8330010855.

 ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്

ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിന് സിബിഎസ്ഇ അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 500 രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുക. കഴിഞ്ഞ വർഷത്തെ സ്കോളർഷിപ്പ് പുതുക്കാനും ഇപ്പോൾ അവസരമുണ്ട്. ഒക്ടോബർ 18 ആണ് അപേക്ഷകൾ അയക്കേണ്ട അവസാന തീയതി. കുടുംബത്തിലെ ഒറ്റ പെൺകുട്ടി ആയിരിക്കുകയും സി.ബി.എസ്.ഇ അഫിലിയേഷനുള്ള സ്കൂളിൽ പഠിച്ചു പത്താം ക്ലാസ് പരീക്ഷയിൽ ആദ്യത്തെ അഞ്ചു വിഷയങ്ങൾക്ക് 60% മാർക്കിൽ കുറയാതെ വിജയം നേടുകയും 11, 12 ക്ലാസുകളിൽ ഇപ്പോൾ പഠിക്കുന്നവർക്കും സ്കോളർഷിപ്പിനായി അപേക്ഷിക്കാം.

കഴിഞ്ഞവർഷത്തെ സ്കോളർഷിപ്പ് പുതുക്കുന്നതിന് പതിനൊന്നാം ക്ലാസ് പരീക്ഷയിൽ 50 ശതമാനം മാർക്കിൽ കുറയാതെ നേടി പന്ത്രണ്ടാം ക്ലാസിലേക്ക് പ്രമോട്ട് ചെയ്തിട്ടുള്ളവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകൾ സ്കൂൾ അധികാരികൾ പരിശോധിച്ച് അർഹരായവരുടെ പട്ടിക ഒക്ടോബർ 25 നകം സി.ബി.എസ്.ഇ ക്ക് നൽകണം. ഇതിനുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ട വെബ്സൈറ്റിൽ പരിശോധിക്കുക. ഈ സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് സ്കൂൾതലത്തിൽ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ സ്വീകരിക്കുന്നതിൽ തടസ്സമില്ല. കൂടുതൽ വിവരങ്ങൾ https://www.cbse.gov.in/cbsenew/scholar.html എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യൻ റുമറ്റോളജി അസോസിയേഷന്റെ കേരള ഘടകം സംസ്ഥാനതല ഏകദിന ശില്പശാല സംഘടിപ്പിച്ചു

0
തിരുവല്ല : ഇന്ത്യൻ റുമറ്റോളജി അസോസിയേഷന്റെ കേരള ഘടകം സംസ്ഥാനതല ഏകദിന...

സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്‌ഘാടനം നടത്തി

0
തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ സവിശേഷ...

കഴക്കൂട്ടത്ത് കള്ളനോട്ടുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
തിരുവനന്തപുരം : കഴക്കൂട്ടത്ത് കള്ളനോട്ടുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി...

സഹകരണ ബാങ്കിലെ പണയ സ്വർണം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

0
കണ്ണൂർ: കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുളള ആനപ്പന്തി സർവീസ് സഹകരണ ബാങ്കിൽ അറുപത്...