ന്യൂഡൽഹി : വിദ്യാർഥികളെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ജാമിയ നഗറിലെ ഫ്ളാറ്റിൽ രണ്ടു ഡൽഹി സർവകലാശാല വിദ്യാർത്ഥികളുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്. ഒരാൾ പുരുഷനും മറ്റൊന്നു സ്ത്രീയുമാണ്. രണ്ടു മൃതദേഹങ്ങളുടെയും കഴുത്തിൽ മുറിവുണ്ട്, രണ്ടു കത്തികൾ ഫ്ളാറ്റിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. ഇരുവർക്കും 23 വയസ് പ്രായമുണ്ടെന്നും ലഡാക്കിൽനിന്നുള്ളവരാണെന്നും പോലീസ് അറിയിച്ചു.
യുവാവിന്റെ കൈപ്പടയിലുള്ള ഒരു പേജ് വരുന്ന ആത്മഹത്യാക്കുറിപ്പും യുവതിയുടെ കൈപ്പടയിലുള്ള രണ്ടു പേജ് വരുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് മുറിയിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നോർത്ത് കാമ്പസിലെ വിജയ് നഗറിൽ താമസിച്ചിരുന്ന യുവതി. ശനിയാഴ്ച യുവാവിനെ കാണുന്നതിനുവേണ്ടി ഫ്ളാറ്റിൽ എത്തുകയായിരുന്നു. ഫ്ളാറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നുവെന്നു പോലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ എയിംസ് ആശുപത്രിയിലേക്കു മാറ്റി.