Thursday, July 10, 2025 7:49 pm

‘സമരം ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ട്’ ; അമേരിക്കൻ ക്യാംപസുകളിലെ സമരങ്ങളിൽ പ്രതികരിച്ച് വൈറ്റ് ഹൗസ്

For full experience, Download our mobile application:
Get it on Google Play

വാഷിം​ഗ്ടൺ: അമേരിക്കൻ ക്യാമ്പസ് സമരങ്ങളിൽ പ്രതികരിച്ച് വൈറ്റ് ഹൗസ്. സമരം ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ടെന്നും പക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റാണെന്നും പ്രസിഡന്റ് ബൈഡൻ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സുരക്ഷയും ഉറപ്പാക്കണം. ക്യാമ്പസ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയുടെ ഇസ്രായേൽ നയങ്ങളിൽ മാറ്റമുണ്ടാവില്ലെന്നും ജോ ബൈഡൻ പറഞ്ഞു. ഇന്നലെ അമേരിക്കൻ സർവകലാശാലകളിൽ പലസ്തീൻ അനുകൂല സമരത്തെ തുടർന്ന് സംഘർഷമുണ്ടായിരുന്നു. സംഘർഷത്തെ തുടർന്ന് 400 ഓളം സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

കൊളംബിയ സർവകലാശാലയിൽ സെമസ്റ്റർ പരീക്ഷകൾ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. ന്യൂയോർക്കിലെ ഫോർഡം യൂണിവേഴ്സിറ്റിയിൽ കാമ്പസിൽ സമരക്കാർ തമ്പടിച്ചിരിക്കുകയാണ്. പല സര്‍വകലാശാലകളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. യുസിഎൽഎ, വിസ്കോൺസിൻ എന്നീ സർവകലാശാലകളിൽ പോലീസുമായി സമരക്കാര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 15 പേർക്ക് പരിക്കേറ്റു. ഇതിനിടെ, ജൂതമത വിശ്വാസികൾക്കെതിരെ വംശീയ അധിക്ഷേപം ചെറുക്കാനുള്ള നിയമം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 91നെതിരെ 320 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭ ആന്റിസെമിറ്റിസം ( Antisemitism)ബോധവത്കരണ ബിൽ പാസാക്കിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി ചെങ്കുളം പാറമടയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തുവാൻ യോഗ തീരുമാനം

0
കോന്നി : പയ്യനാമൺ ചെങ്കുളം പാറമടക്ക് എതിരെ നാട്ടുകാർ ഉന്നയിച്ച പരാതികൾ...

ഡോ. വന്ദന ദാസ് കൊലപാതക കേസ് വിചാരണ നടപടി നിർത്തിവെച്ചു

0
കൊല്ലം : ഡോ- വന്ദന ദാസ് കൊലപാതക കേസിന്റെ വിചാരണ നടപടികൾ...

കീമിലെ സർക്കാർ അപ്പീൽ തള്ളിയ കോടതി വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി ആർ. ബിന്ദു

0
തിരുവനന്തപുരം: കീമിലെ സർക്കാർ അപ്പീൽ തള്ളിയ കോടതി വിധി അംഗീകരിക്കുന്നുവെന്ന് ഉന്നത...

ചെങ്കുളം പാറമടയിലെ അപകടം ; കോന്നിയിൽ അവലോകന യോഗം ചേർന്നു

0
കോന്നി : പയ്യനാമൺ ചെങ്കുളം പാറമടയിൽ കരിങ്കൽ ഇടിഞ്ഞു വീണ് തൊഴിലാളികൾ...