തിരുവല്ല : ആഗോളതലത്തിൽ ചിന്തിക്കുകയും ലോക നന്മയ്ക്കായി ശബ്ദമുയർത്തുകയും ചെയ്യുന്ന വിദ്യാർത്ഥികളാണ് നാളെയുടെ പ്രതീക്ഷ എന്ന് വിദേശകാര്യ വിദഗ്ധൻ ടി പി ശ്രീനിവാസൻ പറഞ്ഞു. എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സെമിനാറിൽ വിദ്യാർത്ഥികളോട് സംവേദിക്കുകയായിരുന്നു അദ്ദേഹം. കാതോലിക്കേറ്റ് ആൻഡ് എം ഡി സ്കൂളും പന്നിക്കോട് അഡ്വ. പിജെ കുര്യൻ സ്മാരക ട്രസ്റ്റും ചേർന്ന് തിരുവല്ല എംജിഎം, വെണ്ണിക്കുളം സെൻറ് ബഹനാൻസ്, പത്തനംതിട്ട കാതോലിക്കേറ്റ് എന്നീ സ്കൂളുകളിൽ നടപ്പാക്കുന്ന “സ്റ്റീം ” വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.
ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സുധാ കെ. ഉദ്ഘാടനം ചെയ്തു. ഡോ. തോമസ് എബ്രഹാം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ. വർഗീസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. എബ്രഹാം പന്നിക്കോട്, മുൻ ഹെഡ്മാസ്റ്റർ കെ എം മാത്യു കണ്ടത്തിൽ, ഫാ സി.വി ഉമ്മൻ, പ്രിൻസിപ്പൽ പി കെ തോമസ്, പ്രഥമ അധ്യാപിക ദീപമേരി ജേക്കബ്, ജോബി പി തോമസ്, കൺവീനർ മത്തായി ടി വർഗീസ്, ബിനു ചെറിയാൻ, ഡോ. സജു പി തോമസ് എന്നിവർ പ്രസംഗിച്ചു.