പത്തനംതിട്ട : ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് തൈക്കാവ് ഗവർൺമൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണവും തുണിസഞ്ചി വിതരണവും നടത്തി. സെൻട്രൽ ജംഗ്ഷനിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന പരിസ്ഥിതി ദിനാചരണ യോഗം നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉത്ഘാടനം ചെയ്തു. ഹരിത നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി നഗരജീവിതം പരിസ്ഥിതി സൗഹൃദം ആക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണത്തോടെ ബോധവൽക്കരണ പരിപാടി നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ ബോധവൽക്കരണത്തിനു മുൻകൈയെടുത്ത് വിദ്യാർത്ഥികളെ അദ്ദേഹം അഭിനന്ദിച്ചു. സ്കൂൾ പ്രിൻസിപ്പൽ രാജേഷ് കുമാർ, പി ടി എ പ്രസിഡൻ്റ് സുരേഷ് കുമാർ, ഗാർഡിയൻ പി.റ്റി.എ പ്രസിഡന്റ് ബിജു എബ്രഹാം, കമ്മ്യുണിറ്റി പോലിസ് ഓഫീസർമാരായ തോമസ് ചാക്കോ, അനില അന്ന തോമസ്, സിവിൽ പോലീസ് ഓഫിസർ ഹസിന, ലാബ് അസിസ്റ്റന്റ് അബദുൾ ഖാദർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾ നഗരസഭാ ചെയർമാന് പ്ലാവിൻ തൈ നൽകി. കടകളിലും വഴിയാത്രക്കാർക്കുമായി മുന്നൂറിലധികം തുണി സഞ്ചികൾ സൗജന്യമായി വിതരണം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1