കോഴിക്കോട് : സമസ്തയില്‍ തര്‍ക്കപരിഹാരത്തിന് ഉപസമിതി രൂപീകരിച്ചു. എം ടി അബ്ദുള്ള മുസ്‌ല്യാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. സമസ്ത മുശാവറ യോഗത്തിലാണ് തീരുമാനം. തര്‍ക്ക വിഷയങ്ങള്‍ മുശാവറ പരിഗണിക്കാതെ ഉപസമിതിക്ക് വിട്ടു. ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍. സമസ്ത സെക്രട്ടറിയും വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമാണ് എം ടി അബ്ദുള്ള മുസ്‌ല്യാര്‍. ഡിസംബറിൽ നടന്ന മുശാവറ യോഗത്തിൽനിന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയത് വലിയ വാർത്തയായിരുന്നു. ജോയിന്റ് സെക്രട്ടറി ഉമര്‍ഫൈസി മുക്കം നടത്തിയ ‘കള്ളന്മാര്‍’ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോയത്. ഉമര്‍ഫൈസി മുക്കം മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ചു പ്രസംഗിച്ചെന്ന് സമസ്ത നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയില്‍ ചര്‍ച്ച നടക്കുന്നതിന് മുന്നോടിയായി ഉമര്‍ ഫൈസി മുക്കത്തിനോട് യോഗത്തില്‍ നിന്നും പുറത്തു നില്‍ക്കാന്‍ ജിഫ്രി തങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഉമർ ഫൈസി മുക്കം ഇതിന് വഴങ്ങാതിരിക്കുകയും ഇതിൻ്റെ പേരിൽ ബഹാവുദ്ധീൻ നദ്‌വിയുമായി തർക്കമുണ്ടാകുകയുമായിരുന്നു. പിന്നാലെ ഉമർഫൈസി നടത്തിയ ‘കള്ളന്മാർ’ പ്രയോഗമാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോകുന്നതിന് വഴിതെളിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1