Monday, April 21, 2025 7:22 pm

പതിറ്റാണ്ടുകള്‍ക്ക് ശേഷം സുബല പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു ; കണ്‍വന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം 17 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയുടെ വികസന സങ്കല്പങ്ങള്‍ക്ക് ചാരുതയേകിക്കൊണ്ട് പട്ടികജാതി വികസന വകുപ്പിന്റെ സ്വപ്ന പദ്ധതിയായ സുബല കോംപ്ലക്സ് നിര്‍മ്മാണത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളിലുള്‍പ്പെട്ട സുബല കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

ഈ മാസം 17 ന് ഉച്ചയ്ക്ക് 12 ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി കണ്‍വന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കും. യോഗത്തില്‍ വീണാജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിക്കുകയും ശിലാഫലകം അനാച്ഛാദനം നിര്‍വഹിക്കുകയും ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍.റെഡ്ഡി, വിവിധ രാഷ്ട്രീയ കക്ഷികളുടെ ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

പട്ടികജാതി വികസന വകുപ്പിന്റെ ഉടമസ്ഥതയില്‍ പത്തനംതിട്ട മേലേ വെട്ടിപ്പുറത്ത് നിലവിലുള്ള അഞ്ച് ഏക്കര്‍ സ്ഥലത്ത് കണ്‍വന്‍ഷന്‍ സെന്റര്‍, ബോട്ടിംഗ്, നടപ്പാതകള്‍, ആംഫി തിയേറ്റര്‍, കഫ്തീരിയ എന്നിവ ഉള്‍പ്പെട്ട മനോഹരമായ പാര്‍ക്ക് നിര്‍മ്മാണമാണ് സുബല കോംപ്ലക്സ് പദ്ധതി പ്രകാരം വിഭാവനം ചെയ്തിട്ടുള്ളത്. മുന്നു ഘട്ടങ്ങളിലായാണ് നിര്‍മ്മാണം നടത്തുന്നത്. ഒന്നാംഘട്ട പ്രവര്‍ത്തനത്തിലുള്‍പ്പെട്ട സുബല കണ്‍വന്‍ഷന്‍ സെന്റര്‍ ഒരു കോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ജില്ലാ നിര്‍മ്മിതി കേന്ദ്രമാണു നിര്‍വഹണ ഏജന്‍സി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി ഫോറെസ്റ്റ് ഡിവിഷൻ ഓഫീസ് കെട്ടിടം ജീർണ്ണാവസ്ഥയിൽ

0
കോന്നി : നൂറ് വർഷത്തിൽ അധികം പഴക്കമുള്ള കോന്നിയുടെ ചരിത്ര സ്മാരകമായ...

ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ച് ക്രൈസ്തവസഭാ നേതാക്കൾ

0
കോഴിക്കോട്: മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് ക്രൈസ്തവസഭാ നേതാക്കൾ. ജനകീയനായ മാർപ്പാപ്പയെ ആണ്...

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുര്‍ഷിദാബാദ് സന്ദര്‍ശിക്കാത്തതിനെതിരെ ബിജെപി

0
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി....

പ്രണയാഭ്യർഥന നിരസിച്ച പത്താംക്ലാസ് വിദ്യാർഥിനിക്ക് ക്വട്ടേഷൻ സംഘത്തിന്‍റെ ഭീഷണി ; രണ്ട് പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ച പത്താംക്ലാസ് വിദ്യാർഥിനിക്ക് ക്വട്ടേഷൻ സംഘത്തിന്‍റെ ഭീഷണി. പ്ലസ്...