തിരുവനന്തപുരം : സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ നിലവാരമുയര്‍ത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാകണം എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. വിജയശതമാനം മാത്രമാകരുത് സർക്കാരുകളുടെ അഭിമാന പ്രശ്നം. മികച്ച ഭാവി കുട്ടികൾക്ക് ഉറപ്പ് വരുത്താനാകണമെന്നും വി മുരളീധരൻ പറഞ്ഞു. മുരുക്കുംപുഴയിൽ സെൻ്റ് അഗസ്റ്റ്യൻസ് സ്കൂൾ ശതാബ്ദി ആഘോഷവും പൂർവ വിദ്യാർത്ഥി സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഇന്ത്യയുടെ വിജ്ഞാന സംവിധാനത്തിലൂന്നി ആഗോള പൗരന്‍മാരെ സൃഷ്ടിക്കുക എന്നതാണ് കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യം. ബാല്യകാല പരിചരണവും വിദ്യാഭ്യാസവും ഔപചാരിക സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി സംയോജിപ്പിച്ചിരിക്കുന്നത് ഇത് മുന്നിൽ കണ്ടാണ്. എല്ലാ കുട്ടികള്‍ക്കും തുല്യ അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ നയമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.