അത്യദികം തിരക്കു പിടിച്ച ജീവിതമാണ് ഇന്ന് ആളുകള്‍ നയിക്കുന്നത്. ഇതിനിടയില്‍ ഭക്ഷണം പാകം ചെയ്യാന്‍ പോലും അവര്‍ക്ക് സമയം ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ അവര്‍ ടിന്‍ ഫുഡിലേക്ക് (അള്‍ട്രാ പ്രോസസ്ഡ് ഫുഡ്‌സ്) മാറുന്നു. ഇത്തരം ഭക്ഷണങ്ങള്‍ പാചകം എളുപ്പമാക്കി. എന്നാല്‍ ഇവയുടെ അമിത ഉപഭോഗം കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പുതിയ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അള്‍ട്രാ പ്രോസസ്ഡ് ഫുഡ് സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഗവേഷണമനുസരിച്ച് പാക്ചെയ്ത ഭക്ഷണങ്ങള്‍ അവയുടെ ഉല്‍പാദന സമയത്ത് വളരെയധികം പ്രോസസ്സ് ചെയ്യപ്പെടുന്നു. ഈ ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവില്‍ ഉപ്പ്, കൊഴുപ്പ്, പഞ്ചസാര എന്നിവയും കൃത്രിമ അഡിറ്റീവുകളും അടങ്ങിയിട്ടുണ്ട്. ടിന്‍ ഫുഡ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ടിന്നിലടച്ച ഭക്ഷണം പൊണ്ണത്തടി, ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെ ക്ഷണിച്ചുവരുത്തുമെന്ന് ലണ്ടന്‍ കോളേജ് പ്രൊഫസര്‍ എഗ്റ്റര്‍ വാമോസ് പറഞ്ഞു.10 വര്‍ഷം കൊണ്ടാണ് ഈ പഠനം നടത്തിയത്. രണ്ട് ദശലക്ഷം മധ്യവയസ്‌കരായ മുതിര്‍ന്നവരില്‍ നിന്ന് ശാസ്ത്രജ്ഞര്‍ ഭക്ഷണ വിവരങ്ങള്‍ ശേഖരിച്ചു.ഏകദേശം 10 വര്‍ഷക്കാലം ഇവരുടെ ആരോഗ്യം നിരീക്ഷിച്ചു. തുടര്‍ന്നാണ് ഈ നിഗമനത്തിലെത്തിയത്.
ഈ ഭക്ഷണങ്ങള്‍ അള്‍ട്രാ പ്രോസസ്ഡ് ഫുഡ് വിഭാഗത്തില്‍ പെടുന്നു
1. സോഡ അല്ലെങ്കില്‍ എനര്‍ജി ഡ്രിങ്കുകള്‍
2. പാക്ക്ഡ് കുക്കികള്‍
3. മിഠായികള്‍
4. പിസ്സയും പാക്ക് ചെയ്ത മാംസം
5. മധുരവും വിവിധ ഫ്‌ലേവറുകളും ചേര്‍ത്ത തൈര്
6. ഇന്‍സ്റ്റന്റ് സൂപ്പുകളും മിക്‌സുകളും
7. മധുരമുള്ള ജ്യൂസുകള്‍
8. ഹൈഡ്രജനേറ്റഡ് വെജിറ്റബിള്‍ ഫാറ്റ്‌സ്
9. എമല്‍സിഫയറുകള്‍, മറ്റ് അഡിറ്റീവുകള്‍ ഉപയോഗിച്ച് ബേക്ക് ചെയ്ത സാധനങ്ങള്‍