തൃശൂർ : ജില്ലയിലെ ആളൂരിൽ മിന്നല്‍ ചുഴലിയെ തുടർന്ന് കനത്ത നാശനഷ്ടങ്ങൾ. ഒട്ടേറെ മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകൾ പൊട്ടിവീഴുകയും ചെയ്തു. അതേസമയം തന്നെ തൃശൂര്‍ തൃക്കൂരില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിനൊപ്പം വലിയ മുഴക്കവും കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഭൂചലനത്തില്‍ ആശങ്ക വേണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ല കളക്ടര്‍ അറിയിച്ചു. ശക്തമായ മഴ തുടരുന്നതിനിടെ കാസര്‍കോട് തൃക്കണ്ണാട് കടല്‍ക്ഷോഭത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. അഞ്ച് കുടുംബങ്ങളെ ഒഴിപ്പിച്ചു. തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പൊന്നാനിയില്‍ കടല്‍ഭിത്തി നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഡപ്യൂട്ടി കളക്ടറെ തടഞ്ഞു. കണ്ണൂര്‍ താളികാവില്‍ റോഡ് ഇടിഞ്ഞു താഴ്ന്നു. കോര്‍പ്പറേഷന്‍ രണ്ടരമാസം മുന്‍പ് നിര്‍മിച്ച റോഡാണ് ഇടിഞ്ഞത്. ആലപ്പുഴ പുളിങ്കുന്നില്‍ വെള്ളം കയറിയതിനാല്‍ സബ് രജിസ്ട്രാര്‍ ഓഫിസ് പൂട്ടി ഉദ്യോഗസ്ഥര്‍ മടങ്ങിയതോടെ വിവിധ ആവശ്യങ്ങള്‍ക്കായെത്തിയവര്‍ വലഞ്ഞു. പത്തനംതിട്ടയിലും മഴക്കെടുതി രൂക്ഷം. നിരണത്ത് പുതുക്കിപ്പണിതിരുന്ന സി.എസ്.ഐ പള്ളി തകര്‍ന്നു. പമ്പയാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നതോടെ അപ്പര്‍ കുട്ടനാട്ടിലെ വിവിധ വീടുകളിലും വെള്ളം കയറി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033