അടിമാലി: ബ്ലൈഡിനു ഞരമ്പു മുറിച്ചിട്ട് ചത്തില്ല. കീടനാശിനിക്കടയില്‍ നിന്ന് വിഷം വാങ്ങി കുടിച്ച് 24 കാരി. സംഭവം അടിമാലിയിലെ കാമുകനെ തേടിയെത്തിയപ്പോള്‍. ചാലക്കുടിയില്‍ നിന്നും കാമുകനെ തേടി അടിമാലിയിലെത്തിയ യുവതി ഇയാളെ കാണാതെ വന്നതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 24കാരിയായ യുവതിയാണ് ഇടുക്കിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയത്. ഗുരുതരാവസ്ഥയിലായ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രതീഷ് എന്ന യുവാവിനെ അന്വേഷിച്ച് ഇന്നലെ രാവിലെയാണ് യുവതി ചാലക്കുടിയില്‍ നിന്നും അടിമാലിയില്‍ എത്തിയത്. ഒരു കുട്ടിയുടെ അമ്മയാണ് യുവതി. ഫോണില്‍ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. ഇതോടെ നിരാശയിലായ യുവതി മേല്‍വിലാസം തിരക്കി യുവാവിന്റെ വീട്ടില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് ടൗണിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ മുറി എടുത്ത യുവതി കൈ ഞരമ്പ് മുറിച്ച് അത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ടൗണില്‍ നിന്നു കീടനാശിനി വാങ്ങി കഴിക്കുകയായിരുന്നു. പിന്നീട് ടാക്‌സി വിളിച്ച് തിരികെ പോകും വഴി വിഷം കഴിച്ചതായി ഡ്രൈവറോടു പറഞ്ഞു. തുടര്‍ന്ന് ഡ്രൈവര്‍ വാഹനം തിരികെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആക്കി. സംഭവം അറിഞ്ഞ് യുവതിയുടെ മാതാപിതാക്കള്‍ കോട്ടയത്ത് മെഡിക്കല്‍ കോളജില്‍ എത്തി.