ഇടുക്കി : ഇടുക്കി മുരിക്കാശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. ബാങ്ക് സെക്രട്ടറി ലോണ്‍ അനുവദിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെയാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നും അജീഷ് പറഞ്ഞു.
ലോണിനായി അജീഷ് ബാങ്കില്‍ അപേക്ഷ നല്‍കിയിരുന്നു. നടപടികള്‍ പൂര്‍ത്തീകരിച്ച് ലോണ്‍ പാസാക്കാം എന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് വാക്ക് മാറുകയായിരുന്നു എന്നാണ് അജീഷ് പറയുന്നത്.