കൊല്ലം: പൗരത്വ നിയമത്തിനെതിരെ എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയ്ക്കിടെ യുവാവിന്റെ ആത്മഹത്യാ ശ്രമം. കൊല്ലത്ത് വച്ചാണ് യുവാവ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. വന്ദേമാതരം എന്ന് വിളിച്ച് കയ്യിലെ ഞരമ്പ് മുറിച്ച യുവാവിനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊല്ലം രണ്ടാം കുറ്റി സ്വദേശി അജോയ് ആണ് കൈമുറിച്ചത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും പോലീസ് പറയുന്നു.