കോട്ടയം: യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യചെയ്തു. മൃതദേഹവുമായി ട്രെയിന്‍ ഓടിയത് 4 കിലോ മീറ്റര്‍ ദൂരം.
പാസഞ്ചർ ട്രെയിൻ എൻജിനിൽ കുടുങ്ങിക്കിടന്നത് അറിഞ്ഞത് ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ. ചിങ്ങവനം സ്റ്റേഷനിൽ ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. കൊല്ലം – എറണാകുളം പാസഞ്ചർ ട്രെയിനു മുന്നിലാണ് മൃതദേഹം കണ്ടത്. കുറിച്ചി മലകുന്നം ജീരകക്കുന്ന് ചേരുകുളം ജോസിന്റെ മകന്‍ ലിജോ ജോസ് (29) ആണ് കൊല്ലപ്പെട്ടത്.
ചങ്ങനാശേരി – ചിങ്ങവനം സ്റ്റേഷനുകൾക്ക് ഇടയിൽ കുറിച്ചി ഭാഗത്തുനിന്നു ഇയാൾ ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. എൻജിനു മുന്നിൽ മൃതദേഹം കുടുങ്ങിക്കിടന്നത് ലോക്കോ പൈലറ്റുമാർ അറിഞ്ഞിരുന്നില്ല. ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ ജീവനക്കാരാണ് ഇതു കണ്ടത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു