തമിഴ്നാട് : കള്ളക്കുറിശിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ റിപോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. കള്ളക്കുറിശിജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം.വിദഗ്ദരുടെ നേതൃത്വത്തില്‍ പൂര്‍ണ്ണമായി നടപടികള്‍ വിഡിയോയില്‍ പകര്‍ത്തും. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശിവശങ്കര്‍, അധ്യാപിക ശാന്തി, സ്‌കൂള്‍ സെക്രട്ടറി കൃതിക, മാനേജ്‌മെന്റ് പ്രതിനിധി രവികുമാര്‍ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
രണ്ട് അധ്യാപകരുടെ പീഡനം സഹിക്കവയ്യാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് പെണ്‍കുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പ് ലഭിച്ചിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ സ്‌കൂള്‍ ഹോസ്റ്റലില്‍ വച്ച് സ്‌കൂള്‍ കാവല്‍ക്കാരനാണ് മരിച്ചനിലയില്‍ പെണ്‍കുട്ടിയെ കണ്ടത്. സ്‌കൂളിലെ സംഘര്‍ഷത്തില്‍ ഇതുവരെ 375 ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് മന്ത്രിമാരുടെ നേതൃത്വത്തിലാണ് കള്ളക്കുറിശിയിലെ സാഹചര്യത്തില്‍ ഏകോപിപ്പിക്കുന്നത്. അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചിന്ന സേലത്ത് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്.