പത്തനംതിട്ട : മാർച്ച് 15ന് ശേഷം ജില്ലയിൽ പതിവ് പോലെ വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. ജില്ലയിൽ കഴിഞ്ഞ രണ്ട്, മൂന്ന് വർഷത്തിന് സമാനമായി 36നും 39നും ഇടയിലാണ് മിക്ക ദിവസങ്ങളിലും ചൂട് അനുഭവപ്പെടുന്നത്. മുൻ വർഷങ്ങളിൽ ഇത്തരത്തിലായിരുന്നു ജില്ലയിലെ ചൂട്. അടുത്ത ഏതാനും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു.
ശൈത്യകാല മഴയിൽ സംസ്ഥാനത്ത് പത്തനംതിട്ട ജില്ലയിലാണ് കൂടുതൽ മഴ ലഭിച്ചത്. വേനൽ മഴ നല്ല രീതിയിൽ ലഭിക്കുമെന്നത് കാർഷിക മേഖലയ്ക്ക് ഏറെ ഗുണപ്രദമാകും. പലയിടത്തും തോടുകളും കുളങ്ങളും കിണറുകളും വറ്റി വരളുന്ന സ്ഥിതിയുണ്ട്. ചില മേഖലകൾ കുടിവെള്ള ക്ഷാമവും നേരിടുന്നുണ്ട്. ചൂട് 39 ഡിഗ്രിക്ക് മുകളിലോട്ട് പോകിലെന്നാണ് കാലാവസ്ഥ വകുപ്പ് അധികൃതർ പറയുന്നത്.
വേനൽ മഴ തുടങ്ങുന്നതോടെ ചൂട് 35, 36 ഡിഗ്രി എന്ന നിലയിൽ തുടരും. എന്നാൽ ഈർപ്പം കൂടാൻ സാധ്യതയേറെ ആയതിനാൽ രാത്രി കാലങ്ങളിൽ ഉഷ്ണം അനുഭവപ്പെടും. നിലവിൽ ഭൂരിഭാഗം ദിവസങ്ങളിലും രാവിലെ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. ചില മേഖലകളിൽ ചില ദിവസങ്ങളില്‍ രാത്രിയും തണുപ്പുണ്ട്. കഴിഞ്ഞ വർഷവും വേനൽ മഴ ലഭിക്കുന്നതിൽ ജില്ലയിൽ കാര്യമായ കുറവ് സംഭവിച്ചിരുന്നില്ല. ഇത്തവണയും അതിൽ മാറ്റമുണ്ടാകില്ലെന്നാണ് പ്രവചനം. ജില്ലയുടെ കൂടുതൽ പ്രദേശങ്ങളിൽ കാലാവസ്ഥ മാറ്റം അറിയുന്നതിന് ഓട്ടോമാറ്റിക് ഉപകരണങ്ങൾ സ്ഥാപിച്ചതിനാൽ തൽസമയം തന്നെ കാലാവസ്ഥാ മാറ്റം അറിയാൻ കഴിയും.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.