പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 191-മത്തെ സ്നേഹ ഭവനം വയല വടക്കേ കൊട്ടാരത്തിനു സമീപം കൊല്ലീലത്ത് സാനിക്കും കുടുംബത്തിനുമായി നല്‍കി. വിദേശ മലയാളിയായ ജോസ് കരിങ്കുളത്തിന്റെ സഹായത്താലാണ് വീട് നിര്‍മ്മിച്ചത്. സ്നേഹഭവനത്തിന്റെ താക്കോൽ ദാനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ തുളസീധരൻ പിള്ള നിർവഹിച്ചു.
വർഷങ്ങളായി അടച്ചുറപ്പുള്ള വീട് ഇല്ലാതെ ചോർന്നൊലിക്കുന്ന മൺകുടിലിലായിരുന്നു സാനിയും കേൾവിശേഷിയില്ലാത്ത ബേബിയും രണ്ടു പെൺകുഞ്ഞുങ്ങളും താമസിച്ചിരുന്നത്. ഇവരുടെ അവസ്ഥ നേരിൽ കണ്ടു മനസ്സിലാക്കിയ സുനില്‍ ടീച്ചർ, വിദേശ മലയാളിയായ ജോസ് കരിങ്കുളത്തിന്റെ സഹായത്താൽ രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650sq.ft. വലിപ്പമുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ കെ.പി. ജയലാൽ, ഗീത സുനിൽ , ഹരിത കൃഷ്ണൻ എന്നിവർപങ്കെടുത്തു.