തിരുവനന്തപുരം : ആനാട് വേങ്കവിള വേട്ടമ്പള്ളി തവലോട്ടുകോണം കോളനിയിലെ സുനിതയെന്ന വീട്ടമ്മയെ ചുട്ടെരിച്ചു കൊന്ന കേസിൽ ഭർത്താവ് ജോയ് കുറ്റക്കാരനെന്ന് കോടതി വിധി. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞുവെന്ന് കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷാ വിധി ജനുവരി 17 ന് പ്രഖ്യാപിക്കും. പ്രതിയുടെ ജാമ്യം റദ്ദാക്കിയ കോടതി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
2013 ആഗസ്റ്റ് മൂന്നിനാണ് സുനിയുടെ ശരീര ഭാഗങ്ങള്‍ വീട്ടിലെ സെപ്റ്റിക്ക് ടാങ്കിൽ നിന്നും കണ്ടെത്തിയത്. സുനിതയെ ഭർത്താവ് ജോയി ആന്‍റണി ചുട്ടുകൊന്ന് പല കഷണങ്ങളാക്കി സെപ്റ്റിക്ക് ടാങ്കിലിട്ടുവെന്നാണ് പോലീസിന്‍റെ കുറ്റപത്രം. എന്നാൽ ജോയ് കൊല്ലപ്പെടുത്തി പല കഷ്ണങ്ങളായി സെപ്റ്റി ടാങ്കിൽ ഉപേക്ഷിച്ചത് സുനിതയാണെന്ന് തെളിക്കുന്നതിനുള്ള ശാസ്ത്രീയ പരിശോധന ഫലം പോലീസ് കുറ്റപത്രത്തോടൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഇതോടെ കൊല്ലപ്പെട്ടത് സുനിതയാണെന്ന് തെളിയിക്കാൻ രേഖകളൊന്നുമില്ലെന്ന് പ്രതിഭാഗം വാദിച്ചു. വിചാരണ വേളയിൽ പോലീസിന്‍റെ വീഴ്ച പുറത്തുവന്നതോടെ കോടതിയിടപെട്ട് മക്കളുടെ ഡിഎൻഎ ടെസ്റ്റ് നടത്തിയാണ് മരിച്ചത് സുനിതയെന്ന് സ്ഥിരീകരിച്ചത്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]