സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് മേക്കപ് കിറ്റില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് സണ്‍സ്‌ക്രീന്‍. കാരണം പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു സണ്‍സ്‌ക്രീന്‍. സണ്‍സ്‌ക്രീന്‍ പുരട്ടുന്നവര്‍ കുറവല്ല.
സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും സൂര്യപ്രകാശം ചര്‍മ്മത്തില്‍ കാണിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സണ്‍സ്‌ക്രീന്‍ സഹായിക്കുന്നു. എന്നാല്‍ സണ്‍സ്‌ക്രീന്‍ പുരട്ടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. സണ്‍സ്‌ക്രീന്‍ പുരട്ടുമ്പോള്‍ വരുത്തുന്ന ചില തെറ്റുകള്‍ പലപ്പോഴും ചര്‍മ്മത്തെ പ്രശ്‌നത്തിലാക്കുന്നു. എന്തൊക്കെ കാര്യങ്ങളാണ് സണ്‍സ്‌ക്രീന്‍ പുരട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്.
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏതൊക്കെ രീതിയില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം എന്ന് നോക്കാം. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും അവസാന വാക്കാണ് സണ്‍സ്‌ക്രീന്‍. സണ്‍സ്‌ക്രീന്‍ എവിടെയെല്ലാം പുരട്ടണം എന്നത് പലര്‍ക്കും അറിയില്ല. അതുകൊണ്ട് ശരീരത്തിന്റെ ഈ ഭാഗങ്ങളില്‍ പുരട്ടേണ്ടത് അത്യാവശ്യമാണ്. സണ്‍സ്‌ക്രീന്‍ സൂര്യ പ്രകാശത്തില്‍ നിന്നും രക്ഷ നേടാനുള്ള ഒന്നാണ്. എന്നാല്‍ ഇതുപയോഗിക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ മുഖത്തെ പല ഭാഗങ്ങളെ ഒഴിവാക്കുന്നു. കഴുത്തിന്റെ പിന്‍ഭാഗം ചെവിയുടെ മുകള്‍ഭാഗം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സണ്‍സ്‌ക്രീന്‍ പുരേട്ടണ്ടത് അത്യാവശ്യമാണ്.
സണ്‍സ്‌ക്രീന്‍ വളരെ കൂടിയ വിലയുള്ളത് വാങ്ങിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഒന്ന് ചിന്തിക്കുക. കാരണം വിലയേക്കാള്‍ ഗുണത്തിന് തന്നെയാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന കാര്യം. പലരും സണ്‍സ്‌ക്രീന്‍ വാങ്ങുമ്പോള്‍ ഗുണത്തേക്കാള്‍ അതിന്റെ വിലയ്ക്കാണ് പ്രാധാന്യം നല്‍കുക. എന്നാല്‍ ഇത് പലപ്പോഴും അബദ്ധങ്ങളിലാണ് നിങ്ങളെ കൊണ്ടു ചെന്നു ചാടിയ്ക്കുക. അതുകൊണ്ട് വിലയേക്കാള്‍ പ്രാധാന്യം ഗുണത്തിന് നല്‍കാന്‍ ശ്രദ്ധിക്കുക.സൗന്ദര്യസംരക്ഷണത്തിന് വളരെ അത്യാവശ്യമായ ഘടകമാണ് എസ്.പി.എഫ്.
എസ്.പി.എഫ് എന്നാല്‍ എന്തെന്ന് അറിയാത്ത വരായിരിക്കും പലപ്പോഴും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതും. എന്നാല്‍ സൂര്യ പ്രകാശത്തിന്റെ ശക്തിയേറിയ കിരണങ്ങളില്‍ നിന്നും നമ്മളെ രക്ഷിക്കാന്‍ എസ്.പി.എഫ് വേണം എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. അതുകൊണ്ട് ഇതെല്ലാം നോക്കി വേണം സണ്‍സ്‌ക്രീന്‍ വാങ്ങിക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. സണ്‍സക്രീന്‍ എങ്ങനെ ഉപയോഗിക്കണം എന്നതിലുപരി ഉപയോഗിക്കേണ്ടത് എപ്പോള്‍ എന്നതിനെക്കുറിച്ചും ധാരണ വേണം. പലരും പുറത്തു പോകുന്ന സമയത്താണ് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. എന്നാല്‍ പുറത്തു പോകാന്‍ ഒരുങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പെങ്കിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടതാണ്. ഇതാണ് ഫലം നല്‍കുന്നത്.