ന്യൂഡൽഹി: അഭിഭാഷകരായി പ്രാക്ടീസ് ചെയ്തിരുന്ന സമയം സർവീസ് കാലയളവായി കണക്കാക്കണമെന്ന കേരളത്തിലെ നിയമ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ആവശ്യത്തിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ മനോജ് മിശ്ര, രാജേഷ് ബിന്ദാൽ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സർക്കാർ ഉൾപ്പടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്. ലീഗൽ അസിസ്റ്റന്റ് ഗ്രേഡ്- 2 തസ്തികയിൽ നേരിട്ട് പ്രവേശനം ലഭിച്ചവരാണ് സംസ്ഥാന ധനകാര്യ വകുപ്പിന്റെ തീരുമാനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. ലീഗൽ അസിസ്റ്റന്റ് ഗ്രേഡ്- 2 തസ്തികയിൽ നേരിട്ട് പ്രവേശനം ലഭിച്ചവരുടെ പെൻഷൻ കണക്കാക്കുമ്പോൾ അഭിഭാഷകരായി അവർ പ്രാക്ടീസ് ചെയ്തിരുന്ന കാലയളവും സംസ്ഥാന സർക്കാർ കണക്കിലെടുത്തിരുന്നു.
എന്നാൽ, 2019-ൽ ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഒരു ഉത്തരവിലൂടെ അഭിഭാഷക പ്രാക്ടീസ് കാലയളവ് കണക്കിലെടുക്കുന്നത് സംസ്ഥാന സർക്കാർ നിർത്തലാക്കി. ധനകാര്യ വകുപ്പിന്റെ ഈ തീരുമാനത്തിനെതിരെയാണ് നിയമവകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് വിശദമായി വാദം കേൾക്കേണ്ട ഗൗരവമേറിയ വിഷയമാണെന്ന് നോട്ടീസ് അയച്ചുകൊണ്ട് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാർക്കുവേണ്ടി സീനിയർ അഭിഭാഷാകൻ വി. ഗിരി, അഭിഭാഷകരായ ജി.പ്രകാശ്, എം.എൽ. ജിഷ്ണു, പ്രിയങ്ക പ്രകാശ് എന്നിവർ ഹാജരായി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.