ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടിക്കെതിരെ അഭിഭാഷകരുടെ സംഘടനയായ സുപ്രീംകോർട്ട് ഓൺ റെക്കോർഡ് അസോസിയേഷൻ. നിയമോപദേശത്തിൻ്റെ പേരിൽ അഭിഭാഷകന് സമൻസ് അയച്ച നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്വതന്ത്രമായ നീതി ന്യായവ്യവസ്ഥയ്ക്ക് മേലേയുള്ള ഇഡിയുടെ കടന്ന് കയറ്റമെന്ന് സ്കോറ വിമർശിച്ചു. ഇഡി ചോദ്യം ചെയ്യുന്ന ഒരു ബിസിനസ് ഗ്രൂപ് അരവിന്ദ് ഥാപ്പർ എന്ന മുതിർന്ന അഭിഭാഷകനിൽ നിന്ന് നിയമോദേശം തേടിയതിനെ തുടർന്ന് അഭിഭാഷകനോടും ചോദ്യം ചെയ്യലിന് എത്തിച്ചേരണം എന്നാവശ്യപ്പെട്ട് ഇഡി സമൻസ് അയക്കുകയായിരുന്നു. സമൻസ് അയച്ച് ഒരു മണിക്കൂറിനകം പിൻവലിച്ചെങ്കിലും സുപ്രീംകോടതി അഭിഭാഷകർക്ക് നൽകുന്ന സംരക്ഷണയുടെ അടിസ്ഥാനത്തിൽ സംഘടന ഇഡിക്കെതിരെ വിമർശനവുമായി രംഗത്ത് വന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്