ന്യൂഡൽഹി : ഇ-ഗവേണൻസ് സേവനങ്ങൾ എല്ലാവർക്കും ലഭ്യമാകുന്ന രീതിയിൽ ഡിജിറ്റൽ നോ-യുവർ-കസ്റ്റമർ (കെ.വൈ.സി) മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന് സുപ്രീംകോടതി. എല്ലാവർക്കും പ്രാപ്യമായ സമഗ്ര ഡിജിറ്റൽ വ്യവസ്ഥ കൊണ്ടുവരാൻ സർക്കാറിന് ബാധ്യതയുണ്ട്. ക്ഷേമ പദ്ധതികളും സർക്കാർ സേവനങ്ങളും ഓൺലൈനായി നൽകുന്നതിനാൽ സമൂഹത്തിൽ നിലനിൽക്കുന്ന ഡിജിറ്റൽ വിടവ് നികത്തേണ്ടത് അത്യാവശ്യമാണെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഭരണകാര്യങ്ങൾക്കും അവശ്യ സേവനങ്ങൾക്കും ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ വലിയതോതിൽ ഉപയോഗിക്കുന്ന കാലഘട്ടമാണ്. ഈ സാഹചര്യത്തിൽ ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാനുള്ള അവകാശം ഭരണഘടന അനുച്ഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തോട് ചേർത്ത് പുനർവ്യാഖ്യാനിക്കണം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1